കരിപ്പൂര്‍ വിമാനത്താവള മാലിന്യം വീടുകളിലേക്ക് ഒഴുകിയത്തെുന്നതായി പരാതി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ മാലിന്യം സമീപത്തെ വീടുകളിലേക്ക് ഒഴുകിയത്തെുന്നതായി പരാതി. വിമാനത്താവളത്തിലെ മാലിന്യം പ്രധാനഗേറ്റിന് സമീപത്താണ് നിലവില്‍ തള്ളുന്നത്. ചരിഞ്ഞ പ്രദേശമായ ഇവിടെ നിന്ന് മാലിന്യം മഴ പെയ്യുന്നതോടെ താഴെയുള്ള വീടുകളിലേക്ക് എത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അമ്പതോളം വീടുകളുള്ള കോടിയാട്ട് ഭാഗത്തേക്കാണ് മാലിന്യം എത്തുന്നത്. ഇവിടെ അടുത്തായി വെള്ളം ഒഴുകുന്ന അരുവിയുമുണ്ട്. മാലിന്യം അരുവിയിലൂടെ ഒഴുകി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. കാഞ്ഞിരപറമ്പ് എല്‍.പി സ്കൂളിന് സമീപത്ത് കൂടിയാണ് അരുവിയുള്ളത്. മഴ പെയ്യുന്നതോടെ പ്രശ്നം രൂക്ഷമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ വിമാനത്താവളത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കിയിരിക്കുകയാണ്. കരാര്‍ ഏറ്റെടുത്തവര്‍ പുറത്തുപോയി തള്ളുന്നതിന് പകരം വിമാനത്താവളത്തിന് മുന്‍വശത്തെ പ്രധാനഗേറ്റിന് സമീപം ഒഴിവാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.