സുബ്രതോ കപ്പ് ഫുട്ബാള്‍ തിരൂരില്‍നിന്ന് പറവണ്ണയിലേക്ക്

തിരൂര്‍: താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം സംബന്ധിച്ച് തര്‍ക്കം തീരാത്തതിനാല്‍ എല്ലാ വര്‍ഷവും തിരൂരില്‍ നടക്കാറുള്ള സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഇത്തവണ പറവണ്ണയിലേക്ക് മാറ്റുന്നു. തിരൂര്‍ ഉപജില്ലാ തല മത്സരങ്ങളാണ് പറവണ്ണ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയം പ്രശ്നത്തിലുടക്കി ടൂര്‍ണമെന്‍റിന്‍െറ സോണല്‍ മത്സരങ്ങളും തിരൂരിന് നഷ്ടമാകും. 16, 17 തീയതികളിലാണ് ഉപജില്ലാ ടൂര്‍ണമെന്‍റ്. അണ്ടര്‍ 17 (ആണ്‍), അണ്ടര്‍ 14 (ആണ്‍) വിഭാഗങ്ങളിലാണ് മത്സരം. അണ്ടര്‍ 17 വിഭാഗത്തില്‍ 16ഉം അണ്ടര്‍ പതിനാലില്‍ 10ഉം ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ചയായിരുന്നു രജിസ്ട്രേഷനുള്ള അവസാന ദിവസം. ലെവന്‍സ് മത്സരങ്ങള്‍ക്കുള്ള സ്ഥലം പറവണ്ണയില്‍ ഇല്ളെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളില്ളെന്നാണ് കായികാധ്യാപകര്‍ പറയുന്നത്. പരമിതികള്‍ക്കിടയിലും ടൂര്‍ണമെന്‍റ് മികച്ച രീതിയില്‍ നടത്താനുള്ള ശ്രമത്തിലാണ് അധ്യാപകര്‍. സ്റ്റേഡിയത്തിനായി നഗരസഭയെയും എം.എല്‍.എയെയും സമീപിച്ചെങ്കിലും ഇരുകൂട്ടരും കൈയൊഴിയുകയായിരുന്നു. സ്റ്റേഡിയം തിരികെ ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ തങ്ങള്‍ക്ക് വിട്ടുതരാനാകില്ളെന്നായിരുന്നു നഗരസഭയുടെ നിലപാട്. നവീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍ തനിക്ക് ഇടപെടാനാകില്ളെന്ന് എം.എല്‍.എയും അറിയിച്ചു. അതോടെയാണ് പുതിയ കേന്ദ്രം തേടാന്‍ അധ്യാപകര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച തിരൂരില്‍ നടന്ന ഉപജില്ലയിലെ കായികാധ്യാപകരുടെ യോഗമാണ് പറവണ്ണ വേദിയായി നിശ്ചയിച്ചത്. തിരൂര്‍, കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി ഉപജില്ലകള്‍ ഉള്‍പ്പെടുന്ന തിരൂര്‍ സോണല്‍ മത്സരങ്ങളും തിരൂര്‍ സ്റ്റേഡിയത്തിലാണ് നടത്താറുള്ളത്. സ്റ്റേഡിയം ലഭ്യമല്ലാത്തതിനാല്‍ സോണല്‍ ടൂര്‍ണമെന്‍റ് ഇത്തവണ മറ്റേതെങ്കിലും മേഖലയില്‍ നടത്താമെന്നാണ് കഴിഞ്ഞ ദിവസം ഡി.ഡിയുടെ സാന്നിധ്യത്തില്‍ നടന്ന കായികാധ്യാപകരുടെ യോഗം തീരുമാനിച്ചതെന്ന് തിരൂര്‍ ഉപജില്ലാ സ്കൂള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ കണ്‍വീനര്‍ കെ.ടി. റാഫി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.