പുത്തന്‍പള്ളി ജാറം ഷോപ്പിങ് കോംപ്ളക്സ് ടെന്‍ഡര്‍ പൊട്ടിച്ചില്ല; മഞ്ചേരി വഖഫ്ബോര്‍ഡ് ഓഫിസില്‍ പ്രതിഷേധം

മഞ്ചേരി: പെരുമ്പടപ്പ് പുത്തന്‍പള്ളിയുടെ ഉടമസ്ഥതയിലുള്ള വഖഫ് സ്വത്തായ 50 കടമുറികളുടെ ലേലം അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച് ലേലത്തില്‍ പങ്കെടുത്തവര്‍ മഞ്ചേരി വഖഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസ് ഉപരോധിച്ചു. പെരുമ്പടപ്പിലും പരിസരങ്ങളിലുമുള്ളവരാണ് ടെന്‍ഡര്‍ പൊട്ടിക്കുന്നതറിയാന്‍ മഞ്ചേരിയിലത്തെിയത്. മൂന്നര പതിറ്റാണ്ടിലേറെയായി പുത്തന്‍പള്ളി ജാറത്തിന്‍െറ വകയായുള്ളതാണ് ഷോപ്പിങ് കോംപ്ളക്സും 50 കടമുറികളും. 650 രൂപ മുതല്‍ 900 രൂപ വരെയാണ് മുറികള്‍ക്ക് പ്രതിമാസ വാടക. 42,000 രൂപയാണ് പുത്തന്‍പള്ളിക്ക് ഇതില്‍നിന്ന് ലഭിക്കുന്നത്. അതേസമയം, മുറികള്‍ ഉപയോഗിക്കുന്നവരില്‍നിന്ന് ഇടനിലക്കാര്‍ പ്രതിദിനം 2000 രൂപവരെ വാങ്ങുന്നതായും വാടക നല്‍കുന്നവരല്ല കച്ചവടം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് കടമുറികള്‍ വഖഫ് ബോര്‍ഡ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ജൂണ്‍ 30നകം ടെന്‍ഡര്‍ നല്‍കണമെന്നും 10,000 രൂപ വീതം ഇ.എം.ഡി കെട്ടിവെക്കണമെന്നുമായിരുന്നു നിര്‍ദേശം. പിന്നീടത് ജൂലൈ 12നകം നല്‍കാന്‍ നീട്ടി. ചൊവ്വാഴ്ച മൂന്നുവരെ ടെന്‍ഡര്‍ നല്‍കാമെന്നും 3.30ന് ടെന്‍ഡര്‍ പൊട്ടിക്കുമെന്നുമായിരുന്നു അറിയിച്ചത്. 143 പേരാണ് 50 മുറികള്‍ക്കായി ടെന്‍ഡര്‍ നല്‍കിയത്. എന്നാല്‍, പൊട്ടിക്കുന്നില്ളെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിയതായും അറിയിച്ചതോടെ കാത്തുനിന്നവര്‍ പ്രകോപിതരായി. ടെന്‍ഡര്‍ പൊട്ടിക്കാതെ പോകില്ളെന്നും തിരിമറി നടത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞു. ബിനാമി പേരില്‍ വാടക വാങ്ങുന്നവരാണ് അട്ടിമറിക്ക് പിന്നിലെന്നും എം.എല്‍.എയെ അടക്കം ഇവര്‍ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ചു. പ്രതിമാസം അഞ്ച് മുതല്‍ പത്തുലക്ഷംവരെ വരുമാനം ലഭിക്കേണ്ട സ്വത്ത് ചിലര്‍ അന്യായമായി കൈവശം വെക്കുകയാണെന്നും വഖഫ് അധികൃതര്‍ കൂട്ടുനില്‍ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഓഫിസ് സമയം കഴിയാറായതിനാലും വഖഫ് പ്രതിനിധിയുടെയും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെയും സാന്നിധ്യം വേണമെന്നതിനാലുമാണ് ടെന്‍ഡര്‍ പൊട്ടിക്കാതിരുന്നതെന്ന് വഖഫ് ഡിവിഷനല്‍ ഓഫിസ് അധികൃതര്‍ പറഞ്ഞു. ജൂലൈ 21ന് ടെന്‍ഡര്‍ പൊട്ടിക്കുമെന്ന് രേഖാമൂലം അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.