മഞ്ചേരി: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണ സംവിധാനം മാറ്റുന്നതിന്‍െറ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നു. ജൂലൈ 16 വരെയയാണ് വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങളെടുക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തിയുടെ മേല്‍വിലാസം, വാങ്ങുന്ന രീതി, എത്രകാലമായി തുടരുന്നു, സൗകര്യപ്രദമായ രീതി, ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ അത് തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഗുണഭോക്താക്കള്‍ പൂര്‍ണവിവരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക-കയര്‍ തൊഴിലാളി പെന്‍ഷന്‍, മത്സ്യത്തൊഴിലാളി-കയര്‍ തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയവ വാങ്ങുന്ന ഗുണഭോക്താക്കളെ നേരില്‍കണ്ട് വിവരങ്ങളെടുക്കണമെന്നാണ് കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള നിര്‍ദേശം. ഇടത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമാണ് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടിലത്തെിച്ച് നല്‍കുമെന്നത്. പെന്‍ഷന്‍ വിതരണം തുടക്കം മുതലേ തപാല്‍ വകുപ്പ് മുഖേനയായിരുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ് കുറച്ചുകൂടി ശാസ്ത്രീയമാക്കാന്‍ അക്കൗണ്ട് വഴിയാക്കിയത്. ഇതിന് പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലൂടെയും സൗകര്യമൊരുക്കി. ഇതിനിടെ കോര്‍ബാങ്കിങ് സംവിധാനമൊരുക്കാനുള്ള സാവകാശത്തിനായി നാലുമാസത്തെ പെന്‍ഷന്‍ വിതരണം നടത്താനാകില്ളെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. 2015 ജൂലൈക്ക് ശേഷം പെന്‍ഷന്‍ വിതരണം താളം തെറ്റിയതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് പോസ്റ്റ് ഓഫിസിലെ അക്കൗണ്ടുകാര്‍ക്ക് അവ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അവസരം നല്‍കി. പിന്നീട് പെന്‍ഷന്‍ വ്യക്തിക്ക് മാത്രം മാറാവുന്ന രീതിയില്‍ ചെക്കുകളാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. കൃത്യമായ മേല്‍വിലാസമില്ലാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഗുണഭോക്താക്കളെ കണ്ടത്തെിയത്. ഇത് പ്രഹസനമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.