പള്ളിക്കടവിലെ സംരക്ഷണ ഭിത്തി നിര്‍മാണം ഉടന്‍

പുറത്തൂര്‍: സംസ്ഥാന ബജറ്റില്‍ 13 കോടി രൂപ അനുവദിച്ചതോടെ പുറത്തൂര്‍ പള്ളിക്കടവില്‍ സംരക്ഷണ ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കും. പൊന്നാനി തുറമുഖം സംരക്ഷിക്കാന്‍ പടിഞ്ഞാറക്കര അഴിമുഖത്തിന്‍െറ ഗതി പുറത്തൂരിലേക്ക് തിരിച്ചതോടെ ശക്തമായ തിരയില്‍ പള്ളിക്കടവ് മുതല്‍ കുറ്റിക്കാട് വരെ കരയിടിയുകയും ഏക്കറക്കണക്കിന് ഭൂമി പുഴയെടുക്കുകയും ചെയ്തു. നാലോളം വീട്ടുകാര്‍ വീടൊഴിഞ്ഞു. വീടുകള്‍ തകരുകയും നിരവധി തെങ്ങുകള്‍ കടപുഴകി വീഴുകയും ചെയ്തു. സംരക്ഷണ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് മന്ത്രിമാരടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണക്കാലത്ത് കുറച്ച് ഭാഗത്ത് പണി നടന്നു. പള്ളിക്കടവിലെ തിരയടിക്ക് പരിഹാരം കാണാന്‍ സംരക്ഷണ ഭിത്തിയും ഫിഷ് ലാന്‍ഡിങ് സെന്‍ററും നിര്‍മിക്കാനായി തുറമുഖ വകുപ്പ് പ്രദേശത്ത് സര്‍വേ നടത്തി 11.21 കോടി രൂപയുടെ പ്രോജക്റ്റ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന് സമര്‍പ്പിച്ചു. എന്നാല്‍ പദ്ധതിക്ക് ഫണ്ട് അനുവദിച്ചില്ല. പുതിയ ബജറ്റില്‍ 13 കോടി രൂപ നീക്കിവെച്ചതോടെ പ്രദേശവാസികള്‍ സന്തോഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.