പൊന്നാനി അഴിമുഖത്ത് സസ്പെന്‍ഷന്‍ ബ്രിഡ്ജിന് നിര്‍ദേശം

പൊന്നാനി: പൊന്നാനി-തിരൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പ്രകൃതിരമണീയമായ പൊന്നാനി അഴിമുഖത്ത് തൂക്കുപാലം മോഡലില്‍ സസ്പെന്‍ഷന്‍ ബ്രിഡ്ജിന് നിര്‍ദേശം. ഇതുസംബന്ധിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. പൊന്നാനി എം.എല്‍.എ കൂടിയായ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമര്‍പ്പിച്ച നിര്‍ദേശമാണ് സസ്പെന്‍ഷന്‍ ബ്രിഡ്ജ്. മുംബൈയിലും മറ്റും ഇത്തരം പാലം ഉണ്ടെങ്കിലും കേരളത്തില്‍ എവിടെയും ഇല്ല. തൂക്കുപാലം മോഡലില്‍ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും പോകാവുന്ന പാലമായിരിക്കും ഇത്. രണ്ട് സൈഡില്‍ മാത്രം പില്ലറുകള്‍ സ്ഥാപിച്ചുള്ളതാവും ഈ പാലം. ഇതിനുള്ള സാധ്യതാപഠനം ഉടന്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അഴിമുഖത്ത് സ്ഥാപിക്കുന്ന ഈ ബ്രിഡ്ജ് നിര്‍ദിഷ്ട പൊന്നാനി-വെങ്ങളം തീരദേശപാതക്ക് മുതല്‍ക്കൂട്ടാവും. സാധ്യതാ പഠനത്തിനായി വിദഗ്ധ സംഘം പൊന്നാനിയിലത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.