എടപ്പാള്‍/പുറത്തൂര്‍: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കന്നി ബജറ്റില്‍ തവനൂര്‍ മണ്ഡലത്തിലെ വികസനങ്ങള്‍ക്ക് 183 കോടി അനുവദിച്ചു. പലതും വര്‍ഷങ്ങളായുള്ള പ്രദേശത്തിന്‍െറ ആവശ്യങ്ങളാണ്. എടപ്പാള്‍ ജങ്ഷനില്‍ മേല്‍പാലത്തിനായി 20 കോടി, തവനൂര്‍-തിരുന്നാവായ പാലത്തിന് 50 കോടി, എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന് 10 കോടി, എടപ്പാള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മിനി സ്റ്റേഡിയത്തിന് അഞ്ച് കോടി, എടപ്പാള്‍ മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒളമ്പകടവ് പാലത്തിന് പത്ത് കോടി, പടിഞ്ഞാറേക്കര-ആശാന്‍പടി റോഡിന് പത്ത് കോടി എന്നിവയാണ് പ്രധാന പദ്ധതികള്‍. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ചോര്‍ച്ച പരിഹരിക്കാനും പൂര്‍ണ തോതില്‍ പ്രയോജനപ്പെടുത്താനും കഴിയും വിധം നവീകരിക്കാന്‍ മുപ്പത് കോടി, വിവിധ റോഡുകള്‍ റബ്ബറൈസ് ചെയ്യാന്‍ 43 കോടി, പുറത്തൂര്‍ നായര്‍ തോട് പാലത്തിന് പതിനഞ്ച് കോടി, എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന് പത്ത് കോടി, തവനൂര്‍ വെള്ളാഞ്ചേരി ഗവ യു.പി. സ്കൂളിന് കെട്ടിടം നിര്‍മിക്കാന്‍ ഒന്നര കോടി, തവനൂര്‍ ഗവ. കോളജിന് അഞ്ച് കോടി, തവനൂര്‍ ഗവ. ഹൈസ്കൂളിന് നാല് കോടി എന്നിവയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ ഒരു കളിമുറ്റം എന്ന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മിനി സ്റ്റേഡിയത്തിന് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.