കേരളാംകുണ്ട് വെള്ളച്ചാട്ടം: വ്യൂ പോയന്‍റ് അപകടാവസ്ഥയില്‍

തുവ്വൂര്‍: കരുവാരകുണ്ടിലെ പ്രധാന ആകര്‍ഷണമായ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്‍െറ വ്യൂ പോയന്‍റ് അപകടാവസ്ഥയില്‍. മലയോര മേഖലയിലെ അവശേഷിക്കുന്ന പാറക്കെട്ടുകള്‍ സംരക്ഷിക്കുക, വെള്ളച്ചാട്ടം കാണാന്‍ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇക്കോ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ടൂറിസം പദ്ധതിയിലെ വ്യൂ പോയന്‍റാണ് തുരുമ്പ് പിടിച്ച് സഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നത്. നിലവാരം കുറഞ്ഞ ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന്‍െറ പല ഭാഗങ്ങളും തുരുമ്പുപിടിച്ച് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. വ്യൂ പോയന്‍റിന്‍െറ താഴ്ഭാഗത്ത് ഉറപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പുകളില്‍ പലതും തുരുമ്പ് പിടിച്ച നിലയിലാണ്. പാലത്തില്‍ തറച്ച ഇരുമ്പ് പട്ടകളാണ് ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ ദ്രവിച്ച് പൊളിഞ്ഞിരിക്കുന്നത്. ഇതുവഴി സഞ്ചരിക്കാന്‍ ഭയം തോന്നുമെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി വ്യൂ പോയന്‍റിലത്തെുന്നത്. കേരളാംകുണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമായി വളര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുണ്ട്്. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ തയാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് കോടിയോളം രൂപ മുടക്കിയാണ് പദ്ധതി നിര്‍വഹിച്ചത്. നിലവാരമുള്ള ഭക്ഷണഹാള്‍, സമ്മേളന ഹാള്‍, വ്യൂ പോയന്‍റ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാറിന് വരുമാനമുണ്ടാക്കുക എന്നതിനപ്പുറം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ പദ്ധതി നിര്‍വഹണത്തിനിടെ അധികൃതര്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.