ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാര്‍ജ് വര്‍ധന പുന$പരിശോധിക്കണം

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് നിരക്ക് രണ്ടില്‍നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിച്ചത് പുന$പരിശോധിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ആശ്രയമായ ആശുപത്രി ഒ.പി ചാര്‍ജ് വര്‍ധനവിനെതിരെ സമിതിയില്‍ പ്രതിഷേധം അറിയിച്ചതിനാലാണ് പുന$പരിശോധന നിര്‍ദേശം. തൂത-പാറല്‍ റൂട്ടിലെ ഫെയര്‍സ്റ്റേജ് അപകാത പരിശോധിക്കാന്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. പെരിന്തല്‍മണ്ണ ടൗണിലേക്ക് ഊട്ടി റോഡിലൂടെ വരുന്ന ബസുകള്‍ ടൗണില്‍ പ്രവേശിക്കാതെ പൊന്ന്യാകുര്‍ശ്ശി ബൈപാസ് വഴി മനഴി സ്റ്റാന്‍ഡില്‍ പോകുന്നത് പരിശോധിക്കാനും ആര്‍.ടി.ഒയോട് യോഗം ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ അഴുക്കുചാലുകള്‍ നന്നാക്കാനും റോഡും സമീപ നടപ്പാതയും തമ്മിലുള്ള ഉയരവ്യത്യാസം മണ്ണിട്ട് നികത്താനും പൊതുമരാമത്തിനോട് ആവശ്യപ്പെട്ടു. പുലാമന്തോള്‍ ടൗണില്‍ മൂന്നിടത്തായി പൊട്ടിയ കുടിവെള്ള കണക്ഷനുകള്‍ ഉടന്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു. കാലവര്‍ഷം ആരംഭിച്ചതോടെ റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകളും വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പുകളും മുറിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി. മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സഹീദ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.