പൊലീസ് പിടിച്ച മണ്ണുമാന്തി യന്ത്രം നടുറോഡില്‍: വേങ്ങര ടൗണ്‍ ഗതാഗതക്കുരുക്കില്‍

വേങ്ങര: അനധികൃത മണ്ണ് ഖനനം നടത്തുന്നതിനിടെ പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം റോഡിന് നടുവില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. യന്ത്രം എടുത്തുമാറ്റാനാവാതെ പൊലീസ് കുടുങ്ങി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് മേമാട്ടുപാറയില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം വേങ്ങര പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചവരുന്നതിനിടെ എസ്.എസ് റോഡ് ജങ്ഷനില്‍വെച്ച് ടയര്‍ പൊട്ടിയത്. നടുറോഡില്‍ കുടുങ്ങിയ വാഹനം എടുത്തുമാറ്റാനാവാതെ പൊലീസ് മടങ്ങി. ഇതോടെ വേങ്ങര ടൗണിലെ ഗതാഗതക്കുരുക്ക് ഇരട്ടിയായി. അച്ചനമ്പലം വഴി കുന്നുംപുറത്തേക്കുള്ള എയര്‍പോര്‍ട്ട് റോഡ് ജങ്ഷനിലാണ് ഒരു ദിവസത്തിലധികമായി മണ്ണുമാന്തിയന്ത്രം കിടക്കുന്നത്. മാത്രമല്ല മുകളിലേക്ക് ഉയര്‍ത്തിവെച്ച ഇതിന്‍െറ യന്ത്രഭാഗങ്ങള്‍ കാണാതെ രാത്രിവരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനും സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, പൊട്ടിയ ടയര്‍ മാറ്റിവെക്കുന്നതിന് രാത്രിയോടെ ജോലിക്കാരത്തെുമെന്നും രാത്രി വാഹനം മാറ്റാന്‍ കഴിയുമെന്നും പൊലീസ് പറയുന്നു. റമദാന്‍ തിരക്കുകളില്‍ വാഹനപ്പെരുപ്പവും ആള്‍പ്പെരുപ്പവും ടൗണില്‍ കൂടിയ സാഹചര്യത്തില്‍ വഴിമുടക്കിനില്‍ക്കുന്ന മണ്ണുമാന്തി യന്ത്രം എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.