കുറ്റിപ്പുറം: തൃപ്രയാര്‍, ഗുരുവായൂര്‍ എന്നിവയെ ബന്ധിപ്പിച്ചുള്ള തീര്‍ഥാടക ടൂറിസം സര്‍ക്യൂട്ടില്‍ മിനിപമ്പയെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഇതിനായി കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും ദേവസ്വം-വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിനോടൊപ്പം മിനിപമ്പ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മണ്ഡലകാലത്തോടെ മിനിപമ്പയില്‍ വിശ്രമ കേന്ദ്രം, മിനി പാര്‍ക്ക്, ഓപണ്‍ തിയറ്റര്‍ എന്നിവ യാഥാര്‍ഥ്യമാക്കുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. മിനിപമ്പയില്‍ ബോട്ടിങ് അടക്കമുള്ള ടൂറിസം പദ്ധതികള്‍ക്കായി കുറ്റിപ്പുറം പാലത്തിന് കുറുകെ ചെക്ഡാം പണിത് ജലം സംഭരിക്കുമെന്നും നവീകരണപ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തവനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുബ്രഹ്മണ്യന്‍, ടി.വി. ശിവദാസ് ബാബു, വി.എം.സി. നമ്പൂതിരി, മുല്ലപ്പള്ളി ബാലചന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.