മലപ്പുറം: മക്കളെ പഠിപ്പിക്കാന്‍ സ്കൂള്‍ ഉണ്ടാക്കണം, സുരക്ഷിതമായി ഉറങ്ങാന്‍ വീടുകളും ചികിത്സക്ക് പ്രാഥമിക സൗകര്യങ്ങളും. മ്യാന്‍മറില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യ വംശജര്‍ക്ക് സുമനസ്സുകളായ മലയാളികളോട് പറയാനുള്ളത് ഇത്രമാത്രം. ഹരിയാനയിലെ റോഹിങ്ക്യ റെഫ്യൂജീസ് കമ്മിറ്റി ഭാരവാഹികളാണ് അതിജീവനത്തിനായുള്ള തങ്ങളുടെ പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടി കേരളത്തിലത്തെിയത്. റോഹിങ്ക്യ വംശജര്‍ക്കെതിരെ മ്യാന്‍മറില്‍ നടന്ന വംശീയ വേട്ടയെ തുടര്‍ന്ന് ജീവനുംകൊണ്ടോടി, ഹരിയാനയില്‍ താമസിക്കുന്ന അഭയാര്‍ഥികളാണ് ഇവര്‍. കമ്മിറ്റി ഭാരവാഹി മഅ്മൂന്‍ റഫീഖിന്‍െറ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി സംസ്ഥാനത്തുണ്ട്. നൂര്‍ മുഹമ്മദ്, അക്തര്‍ കമാല്‍ എന്നിവരാണ് കൂടെയുള്ളത്. വെള്ളിയാഴ്ച ആലപ്പുഴയില്‍ എത്തിയ സംഘം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മലപ്പുറത്തുണ്ടായിരുന്നു. ഭാഷ തടസ്സമായതിനാല്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിച്ചില്ളെന്ന് മഅ്മൂന്‍ പറഞ്ഞു. റമദാന്‍ മാസമായതിനാല്‍ പള്ളികളില്‍ എത്തിയാണ് ജനങ്ങളെ കാണുന്നത്. യുനൈറ്റഡ് നാഷന്‍സ് ഹൈകമീഷണര്‍ ഫോര്‍ റെഫ്യൂജീസിന്‍െറ (യു.എന്‍.എച്ച്.സി.ആര്‍) തിരിച്ചറിയല്‍ രേഖ കാണിച്ചിട്ടും പല പള്ളികളും സംഭാവന പിരിക്കാന്‍ അനുമതി നല്‍കിയില്ളെന്നും ഇദ്ദേഹം പറയുന്നു. ‘രണ്ട് വര്‍ഷമായി ഹരിയാനയിലെ മാവത്തേ് ഗ്രാമത്തില്‍ താല്‍ക്കാലിക ടെന്‍റുകളിലാണ് ഞങ്ങള്‍ കഴിയുന്നത്. തദ്ദേശീയരായ മുസ്ലിംകള്‍ നല്‍കിയ സ്ഥലത്ത് മുളയും പ്ളാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് ഒരുക്കിയവയാണിവ. മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച ഈ ടെന്‍റുകള്‍ തകര്‍ച്ചയിലാണ്. വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം അപ്രാപ്യം. സര്‍ക്കാര്‍ സഹായം ലഭ്യമല്ലാത്തതിനാല്‍ മക്കളെ പഠിപ്പിക്കാന്‍ ക്യാമ്പില്‍ ചെറുവിദ്യാലയമുണ്ട്. ഇംഗ്ളീഷും ഹിന്ദിയും പഠിപ്പിക്കുന്നു. കൂട്ടത്തില്‍ പെട്ടവര്‍ തന്നെയാണ് അധ്യാപകര്‍. ചെറിയ ഡിസ്പെന്‍സറിയും ഉണ്ട്. ഇതിലെ ഡോക്ടറാണ് ഞാന്‍. സന്നദ്ധ സംഘടകളും എന്‍.ജി.ഒകളും വല്ലപ്പോഴും നല്‍കുന്ന മരുന്നുകളാണ് ഡിസ്പെന്‍സറിയുടെ ഏക ആശ്രയം’ -മഅ്മൂന്‍ റഫീഖ് പറയുന്നു. ആറ് ക്യാമ്പുകളിലായി 500 കുടുംബങ്ങളാണ് മവത്തേില്‍ താമസിക്കുന്നത്. നിര്‍മാണ മേഖലയിലാണ് കൂടുതല്‍ പേരും തൊഴിലെടുക്കുന്നത്. 2012 ജൂണിലാണ് മ്യാന്‍മറിലെ അര്‍കാന്‍ പ്രവിശ്യയില്‍ റോഹിങ്ക്യകള്‍ക്കെതിരായ വംശീയാക്രമണം ശക്തി പ്രാപിച്ചത്. നൂറുക്കണക്കിനാളുകള്‍ അന്ന് വംശഹത്യക്കിരയായി. പതിനായിരങ്ങള്‍ ജീവനും കൊണ്ടോടി. കടല്‍ മാര്‍ഗമുള്ള യാത്രക്കിടെ ആയിരങ്ങള്‍ മരിച്ചുവീണു. കുറേപേര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി ചേക്കേറി. സമുദ്രമാര്‍ഗം ബംഗ്ളാദേശില്‍ എത്തിയ ഇവരെ ഏറ്റെടുക്കാന്‍ ആ രാജ്യം തയാറായില്ല. അടുത്ത ആശ്രയം ഇന്ത്യയായിരുന്നു. ധാക്കയില്‍നിന്ന് കൊല്‍ക്കത്തയിലത്തെി. ശേഷം ഡല്‍ഹിയിലെ യു.എന്‍.എച്ച്.സി.ആര്‍ ആസ്ഥാനത്ത് എത്തി. രാജ്യത്ത് അഭയാര്‍ഥികളായി കഴിയാനുള്ള അനുമതി അങ്ങനെയാണ് ലഭിച്ചത്. യു.എന്‍.എച്ച്.സി.ആര്‍ കണക്ക് പ്രകാരം 14,300 റോഹിങ്ക്യ വംശജരാണ് വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്നത്. കശ്മീര്‍, ഡല്‍ഹി, മഥുര, അലീഗഢ്, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. എന്നാല്‍, സര്‍ക്കാറില്‍നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 2013ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇനിയും വിധി വന്നിട്ടില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള തങ്ങളുടെ പരിശ്രമത്തിന് കനിവുള്ളവര്‍ കൂടെ നില്‍ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ബന്ധപ്പെടേണ്ട നമ്പര്‍: മഅ്മൂന്‍ റഫീഖ്: 08527986293.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.