കോട്ടക്കല്‍: ജാതി വിവേചനത്തിനെതിരെ താന്‍ ചാലിച്ച വര്‍ണങ്ങളില്‍ രോഹിത് വെമുലയുടെ ചിത്രം വരച്ച് പ്രണമിക്കുകയാണ് കോട്ടക്കല്‍ സ്വദേശി പറമ്പില്‍ ശശിയെന്ന (40) ചിത്രകാരന്‍. രോഹിതിന്‍െറ 27ാം പിറന്നാള്‍ ദിനമായിരുന്നു ശനിയാഴ്ച. അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ മെഴുകുതിരിക്കൊപ്പം പുഞ്ചിരിച്ചു നില്‍ക്കുന്ന രോഹിതിന്‍െറ ചിത്രമാണ് യുവാവ് പൂര്‍ത്തിയാക്കിയത്. ജാതിചിന്തകളും മതവൈരവും നിറഞ്ഞാടുന്ന രാജ്യത്ത് നിറങ്ങളിലും ചിത്രങ്ങളിലും പ്രതിഷേധത്തിന്‍െറ ചായക്കൂട്ടുകള്‍ ഒരുക്കുകയാണിദ്ദേഹം. ഇനിയുമൊരു രോഹിത് ഉണ്ടാകരുതെന്ന് ശശി പറയുന്നു. പെന്‍സില്‍, ബാള്‍ പെന്‍, വാട്ടര്‍ കളര്‍ എന്നിവയിലാണ് ചിത്രങ്ങള്‍ തീര്‍ക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ചിത്രരചനകളില്‍ വ്യാപൃതനായിരുന്നു. 30 വര്‍ഷത്തിലധികമായി ഈ രംഗത്തുള്ള ശശി സ്കൂള്‍ ശാസ്ത്ര, കലോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പ്ളോട്ടുകളും മറ്റും തയാറാക്കുന്നുണ്ട്. ആധുനിക കാലത്തിനൊപ്പം പരമ്പരാഗത ശൈലികളിലുള്ള ചിത്രങ്ങളും പെയിന്‍റിങ്ങുകളും നഷ്ടപ്പെട്ടത് തിരിച്ചടിയാണെങ്കിലും കലയോടുള്ള താല്‍പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. പറമ്പില്‍ കോരന്‍, കാര്‍ത്യായനി എന്നിവരുടെ മകനാണ്. ഷീജയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.