മങ്കടയിലും മലപ്പുറത്തും തീപിടിത്തം

മങ്കട: മങ്കട മണ്ണാറമ്പ റോഡില്‍ ശനിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ ഒരേക്കര്‍ റബര്‍ തോട്ടവും മൊബെല്‍ ടവറും കത്തി നശിച്ചു. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ മൂന്ന് ടവറുകള്‍ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന മണ്ണാറമ്പ റോഡില്‍ ടവറിലേക്കുള്ള വൈദ്യുതി ലൈനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. തീ പടര്‍ന്ന് സമീപത്തെ ഒരേക്കറോളം വരുന്ന റബര്‍ തോട്ടം കത്തി നശിച്ചു. ടവറിനും സാരമായ കേട് സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വേനലില്‍ ഇടക്കിടെ തീപിടിത്തം ഉണ്ടാകാറുണ്ട്. പെരിന്തല്‍മണ്ണ അഗ്നിശമന സേന യൂനിറ്റും മങ്കട പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മലപ്പുറം: താമരക്കുഴിയില്‍ കടലുണ്ടിപ്പുഴയോരത്ത് പുല്‍ക്കാടിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ എം.എസ്.പി കമാന്‍ഡന്‍റ് ബംഗ്ളാവിന് പിറകില്‍ ഹാപ്പി വാലി റെസിഡന്‍ഷ്യല്‍ ഏരിയക്ക് സമീപമായിരുന്നു തീപിടിത്തം. രണ്ടേക്കറോളം സ്ഥലത്ത് തീപടര്‍ന്നതോടെ തെങ്ങുകളടക്കം കത്തി. പറമ്പിലെ ആള്‍താമസമില്ലാത്ത വീടിനും നാശനഷ്ടമുണ്ടായി. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ മലപ്പുറം ഫയര്‍ഫോഴ്സ് യൂനിറ്റ് സംഘം തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.