നിലമ്പൂര്‍: നിലമ്പൂരിലെ സി.പി.എം വിമതപക്ഷമായ ജനകീയ കൂട്ടായ്മയുടെ സി.പി.ഐ പ്രവേശത്തില്‍നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കും. ജനകീയ കൂട്ടായ്മക്ക് നഗരസഭയില്‍ രണ്ട് കൗണ്‍സിലര്‍മാരാണുള്ളത്. ഇതിലൊരാളായ പി.എം. ബഷീര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സി.പി.ഐയില്‍ ചേരുന്നത്. അതേസമയം, സി.പി.എം മുന്‍ ഓഫിസ് സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുമായ ഗോപാലനും സംഘവും സി.പി.ഐയിലേക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ജനകീയ കൂട്ടായ്മയില്‍ തന്നെ തുടരാനാണ് തീരുമാനം. വിമതപക്ഷം രൂപവത്കരിച്ച ജനകീയ കൂട്ടായ്മ പിരിച്ചുവിടേണ്ടതില്ളെന്നും കൂട്ടായ്മയില്‍ നില്‍ക്കേണ്ടവര്‍ക്ക് ഇതില്‍ തുടരാമെന്നുമാണ് കഴിഞ്ഞദിവസം ചേര്‍ന്ന ജനറല്‍ബോഡി തീരുമാനിച്ചത്. സി.പി.ഐയിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത മൂലം രണ്ടുതവണ വിമത പക്ഷത്തിന്‍െറ നയപ്രഖ്യാപനം മാറ്റിവെച്ചിരുന്നു. അഭിപ്രായ ഭിന്നത പരിഹരിക്കാനാവാതിരുന്നതോടെയാണ് താല്‍പര്യമുള്ളവര്‍ക്ക് സി.പി.ഐയില്‍ പോകാമെന്നും അല്ലാത്തവര്‍ക്ക് ജനകീയ കൂട്ടായ്മയില്‍ തുടരാമെന്നുമുള്ള നിലപാടിലത്തെിയത്. സി.പി.ഐയിലേക്ക് പോവാന്‍ താല്‍പര്യമില്ലാത്തവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സി.പി.എം നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിങ്കളാഴ്ച സി.പി.ഐ സംസ്ഥാന ജാഥക്ക് നിലമ്പൂരില്‍ നല്‍കുന്ന സ്വീകരണത്തില്‍ സി.പി.എം വിമതര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കും. സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരെ ജനകീയ കൂട്ടായ്മ നടത്തിയ കുറ്റവിചാരണ പൊതുയോഗം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറിയതോടെയാണ് വിമതപക്ഷത്തിന്‍െറ സി.പി.എമ്മിലേക്കുള്ള മടക്കത്തിന് സാധ്യതയില്ലാതായത്. കൂടാതെ വിമത പക്ഷത്തിന്‍െറ പരാതിയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ പി.ടി. ഉമ്മറിനെ കഴിഞ്ഞദിവസം ഏരിയാ സെന്‍റര്‍ അംഗമായി ഉയര്‍ത്തുകയും വിമത പക്ഷവുമായി ആഭിമുഖ്യമുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കൗണ്‍സിലറുമായ എന്‍. വേലുക്കുട്ടിയെ ഏരിയാ സെന്‍ററില്‍നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തതോടെ സി.പി.എമ്മിലേക്കുള്ള മടക്കം വിമതര്‍ പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.