വണ്ടൂര്‍: പട്ടികജാതി-വര്‍ഗ വകുപ്പിന്‍െറയും കിര്‍ത്താഡ്സിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പൈതൃകോത്സവത്തിന് വണ്ടൂരില്‍ തുടക്കമായി. വിനോദ സഞ്ചാര വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി. ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ വി.എം.സി സ്കൂള്‍ മൈതാനിയിലാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. പാരമ്പര്യ രുചിക്കൂട്ടുകള്‍ അടങ്ങിയ ഭക്ഷണം, കരകൗശല വസ്തുക്കള്‍, ഒൗഷധങ്ങള്‍, വനവിഭവങ്ങള്‍, വംശീയ വൈദ്യം, പാരമ്പര്യ ആയുധങ്ങള്‍, പൈതൃക കലാരൂപങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച എരുത് കളി, മുടിയാട്ടം, നൃത്തനൃത്യങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മംഗലം കളി, നാടന്‍പാട്ടുകള്‍, കേത്രാട്ടം, പണിയനൃത്തം, മരം കൊട്ടിപാട്ട്, ഇരുള നൃത്തം എന്നിവയുണ്ടാകും. ടി.ബി പരിസരത്തുനിന്ന് വാദ്യമേളങ്ങള്‍, കോല്‍ക്കളി, ബാന്‍ഡ് മേളം എന്നിവയുടെ അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്രയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കാളികാവ് ബ്ളോക്ക് പ്രസിഡന്‍റ് കെ.ടി. ജുവൈരിയ്യ, പഞ്ചായത്ത് പ്രസിഡന്‍റ് രോഷ്നി കെ. ബാബു, വൈസ് പ്രസിഡന്‍റ് തെന്നാടന്‍ ഉമ്മര്‍, സി.കെ. മുബാറക്, ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.സി. കുഞ്ഞി മുഹമ്മദ്. സലാം എമങ്ങാട്, അനില്‍ നിരവില്‍, ശശി, പി.വി. സുനില്‍ബാബു, ഒ.കെ. ശിവപ്രസാദ്, കെ.സി. കുഞ്ഞു മുഹമ്മദ്, ലത, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.