വൃക്കകള്‍ തകരാറിലായ വീട്ടമ്മ സഹായം തേടുന്നു

വള്ളിക്കുന്ന്: വൃക്കകള്‍ തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ചാളകണ്ടി സോമന്‍െറ ഭാര്യ ശാന്തയാണ് (40) ചികിത്സക്ക് പണമില്ലാതെ ദുരിതജീവിതം നയിക്കുന്നത്. വൃക്കകള്‍ മാറ്റി വെച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂ. കൂലി പണികാരനായ സോമന്‍െറ വരുമാനം മാത്രമാണ് കുടുംബത്തിന്‍െറ ഏകാശ്രയം. ശാന്തയുടെ ചികിത്സക്കായി ഇതിനോടകം നല്ളൊരു തുക ചെലവായിട്ടുണ്ട്. വൃക്ക മാറ്റാനും തുടര്‍ ചികിത്സക്കും വന്‍ സാമ്പത്തിക ബാധ്യതവരും. കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്‍റുകൂടിയായ ശാന്തയെ സഹായിക്കാന്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. ശോഭന മുഖ്യ രക്ഷാധികാരിയായും വി. മുസ്തഫ ചെയര്‍മാനായും വാര്‍ഡംഗം പട്ടയില്‍ ബാബുരാജ് ജനറല്‍ കണ്‍വീനറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി വള്ളിക്കുന്ന് സര്‍വിസ് സഹകരണ ബാങ്കില്‍ 1072102000002790 ഐ.എഫ്.എസ്.സി കോഡ് IBKL0001072 എസ്.ഡബ്ള്യു.ഐ.എഫ്.ടി കോഡ് IBKLINBB027 നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9847438342, 9895838636.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.