പെരിന്തല്‍മണ്ണ: നഗരസഭയില്‍ നാല് വര്‍ഷമായി ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും തണലായി ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ‘സാന്ത്വനം പദ്ധതി’ നവീന സംരംഭവുമായി രംഗത്ത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സംരംഭമാണ് നടപ്പാക്കുന്നത്. സാന്ത്വനത്തില്‍ രജിസ്റ്റര്‍ ചെയ്ത 280 പേര്‍ ഇതിനകം കുട, മെഴുകുതിരി, അലങ്കാര വസ്തുക്കള്‍, നൂല്‍ നൂല്‍പ് എന്നിവയില്‍ പരിശീലനം നേടി. ചിലര്‍ കമ്പ്യൂട്ടര്‍ പരിശീലനവും നേടിയിട്ടുണ്ട്. ഇതിന് പുറമേയാണ് മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനം നല്‍കുന്നത്. ആദ്യഘട്ടം ചക്കയുടെ ഉല്‍പന്നങ്ങളാണ് നിര്‍മിക്കുന്നത്. കൃഷിവകുപ്പുമായി സഹകരിച്ചാണിത്. ഇതിനുള്ള പരിശീലനം തറയില്‍ ബസ്സ്റ്റാന്‍ഡിലെ സാന്ത്വനം സെന്‍ററില്‍ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. രണ്ട് ലക്ഷം രൂപ നഗരസഭ ഇതിലേക്കായി നല്‍കി. പരിശീലനം, അടിസ്ഥാന സൗകര്യം, വിപണനം എന്നിവക്കാണ് തുക വിനിയോഗിക്കുക. നബാര്‍ഡിന്‍െറ കീഴില്‍ എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനാണ് പരിശീലനം നല്‍കുന്നത്. നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ പ്രിയ ഗ്രൂപ് ഏറ്റെടുത്തിട്ടുണ്ട്. കൃഷി ഓഫിസര്‍ മാരിയത്ത് കിബ്ത്തിയ പദ്ധതി വിശദീകരിച്ചു. പത്മിനിയാണ് പരിശീലക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.