കോട്ടക്കല്‍: വാടക കെട്ടിടത്തില്‍ രക്തക്കറ കണ്ടത് ആശങ്കക്ക് വഴിവെച്ചു. കെട്ടിടത്തിന്‍െറ ഒന്നാംനിലയില്‍ തളംകെട്ടിയ നിലയിലും താഴെ നിലയിലേക്ക് ഒലിച്ചിറങ്ങിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിലെ താമസക്കാരനായ തോമസ് എന്നയാളെ തലക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടത്തെി. ഇയാള്‍ എടരിക്കോട് ഹാരിസണ്‍ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സ തേടി. എടരിക്കോട് ചുടലപ്പാറയിലാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് പരിശോധന നടത്തിയെങ്കിലും അമിതമായി മദ്യമുപയോഗിച്ചതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം പ്രദേശം മദ്യ മയക്കുമരുന്ന് മാഫിയയുടെ വിളനിലമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.മൊബൈല്‍ ഓട്ടോറിക്ഷകളിലാണ് മദ്യം സുലഭമായി എത്തുന്നത്. പൊലീസിന് വിവരം നല്‍കിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.