പരപ്പനങ്ങാടി: ജനകീയ സമരത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയിലെ വാഹനങ്ങളെ റെയില്‍വേ മേല്‍പ്പാല ചുങ്കത്തില്‍ നിന്നൊഴിവാക്കിയതിന്‍െറ ആനുകൂല്യത്തിനായി അധികൃതര്‍ വാഹന ഉടമകളെ വട്ടം കറക്കുന്നതായി പരാതി. തിരൂരങ്ങാടി ആര്‍.ടി.ഒ ഓഫിസില്‍നിന്ന് പാസിനുള്ള ഫോറം ലഭ്യമാകുമെന്നറിഞ്ഞ് ആര്‍.ടി.ഒ ഓഫിസിലത്തെിയവര്‍ അത്തരമൊരു സംവിധാനമില്ളെന്നറിഞ്ഞ് തിരിച്ചുപോവുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ പ്രതിനിധി തിരൂരങ്ങാടി ആര്‍.ടി.ഒ ഓഫിസിന് മുന്നില്‍ ഫോറം വിതരണം തുടങ്ങിയെങ്കിലും പരപ്പനങ്ങാടിയിലെ നഗരസഭയിലെ കൗണ്‍സിലര്‍മാരോ സെക്രട്ടറിയോ ഫോറം സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ വാഹന ഉടമകള്‍ തിരൂരങ്ങാടിക്കും പരപ്പനങ്ങാടിക്കുമിടയില്‍ നട്ടം തിരിയുക പതിവാകുകയായിരുന്നു. പരപ്പനങ്ങാടിയിലെ വാഹന ഉടമകള്‍ക്കുള്ള ഫോറം പരപ്പനങ്ങാടിയില്‍ തന്നെ വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാക്കുന്നതിന് പകരം തിരൂരങ്ങാടി തെരഞ്ഞെടുത്തതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. അപേക്ഷാ ഫോറം സ്വീകരിക്കാന്‍ സമയം കഴിയാറായിട്ടും കാര്യമായ പ്രതികരണമില്ലാതെ പോയത് നടപടിക്രമങ്ങളില്‍ ബോധപൂര്‍വമുണ്ടാക്കിയ പ്രയാസങ്ങള്‍ മൂലമാണെന്നും ഇത് വ്യാഴാഴ്ച ചേരുന്ന നഗരസഭ യോഗത്തില്‍ ഉന്നയിക്കുമെന്നും ചില പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അതേസമയം, പരപ്പനങ്ങാടിയിലെ വാഹന ഉടമകളുടെ പ്രയാസം മനസ്സിലാക്കി പൊതു പ്രവര്‍ത്തകനായ ഒരു ഡ്രൈവിങ് സ്കൂള്‍ ഉടമ തന്‍െറ സ്ഥാപനത്തില്‍ പാസിനുള്ള ഫോറം വിതരണം സജ്ജീകരിച്ചിരുന്നു. ഇതിനാകട്ടെ ഒൗദ്യോഗിക സ്വഭാവമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.