പരിഹാരമില്ലാതെ പുലാമന്തോളിലെ ഗതാഗതക്കുരുക്ക്

പുലാമന്തോള്‍: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. പെരിന്തല്‍മണ്ണ, പട്ടാമ്പി, കൊളത്തൂര്‍ റോഡുകള്‍ ചേരുന്ന ജങ്ഷനിലാണ് വാഹനങ്ങള്‍ നിയന്ത്രിക്കാനാളില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. ഇതേ ജങ്ഷനില്‍ തന്നെയാണ് പെരിന്തല്‍മണ്ണ, പട്ടാമ്പി, കൊളത്തൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ആളെ കയറ്റാനും ഇറക്കാനും നിര്‍ത്തിയിടുന്നത്. ഓട്ടോ ടാക്സികള്‍ സമാന്തര സര്‍വിസ് നടത്താന്‍ നിര്‍ത്തിയിടുന്നതും ഇവിടെയാണ്. ബസ് ജീവനക്കാരും ഓട്ടോ ടാക്സി ജീവനക്കാരും തമ്മിലുള്ള കശപിശ കാരണവും ഗതാഗതസ്തംഭനം പതിവാണ്. സമാന്തര സര്‍വിസുകള്‍ നിര്‍ത്തുക, ഗതാഗത നിയന്ത്രണത്തിന് സ്ഥിരം പൊലീസിനെ നിയോഗിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പരാതി പെരിന്തല്‍മണ്ണ ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ക്ക് സമര്‍പ്പിച്ചതായി സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. പരിഹാരമുണ്ടായില്ളെങ്കില്‍ ബഹുജന പങ്കാളിത്തത്തോടെ റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. യോഗം എന്‍. അറമുഖന്‍ ഉദ്ഘാടനം ചെയ്തു. എം. സെയ്തലവി ചെമ്മല അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ സ്വാഗതവും യു.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.