30 ലക്ഷത്തിന്‍െറ ചെക്ഡാം ഒന്നരവര്‍ഷം കൊണ്ട് തകര്‍ന്നു

കരുവാരകുണ്ട്: 2014ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചെക്ഡാം പൂര്‍ണ തകര്‍ച്ചയിലേക്ക്. ഡാമിന് ബലം കിട്ടാനായി പുഴയുടെ ഇരുകരകളിലും പണിത സംരക്ഷണ ഭിത്തി ഇതിനകം ഒലിച്ചു പോയി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ തരിശ് കുണ്ടോടയിലെ ഒലിപ്പുഴയില്‍ നിര്‍മിച്ച ചെക്ഡാമാണ് രണ്ട് വര്‍ഷം പോലും ആയുസ്സില്ലാതെ നാമാവശേഷമാകുന്നത്. മലയോര വികസന ഏജന്‍സി (ഹാഡ) 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇത് പണികഴിച്ചത്. നിര്‍മാണം അശാസ്ത്രീയമാണെന്ന് തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഡാമിന്‍െറ ഇരുകരകളിലെയും സംരക്ഷണ ഭിത്തി കരിങ്കല്ലിന് പുറമെ പുഴങ്കല്ലുകൂടി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പുഴങ്കല്ല് പ്ളാസ്റ്റിക് ചാക്കില്‍ നിറച്ച് കരിങ്കല്ലുകള്‍ക്കിടയില്‍ വെച്ചിരിക്കുകയാണ്. മലവെള്ളം കുത്തിയൊഴുകി വന്നതോടെ പുഴ ഗതിമാറുകയും കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. സംരക്ഷണ ഭിത്തികളുടെ അടിഭാഗവും വെള്ളമെടുത്തു. വരള്‍ച്ചാ കാലത്ത് വെള്ളം കെട്ടിനിര്‍ത്താന്‍ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോള്‍ ചെക്ഡാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.