കൊണ്ടോട്ടി നഗരസഭയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിന് തുടക്കം

കൊണ്ടോട്ടി: നഗരസഭയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജനകീയ ഫയല്‍ അദാലത്ത് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. പരിപാടിയില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ കാര്യാലയത്തിന് സമീപം സജ്ജീകരിച്ച പന്തലിലാണ് അദാലത്ത് നടന്നത്. നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി ആദ്യ ആനുകൂല്യ വിതരണം നടത്തി. ആദ്യദിനം പിന്നിട്ടപ്പോള്‍ 57 പെന്‍ഷന്‍ ഫയലുകള്‍ ഒത്തുതീര്‍പ്പാക്കി. ജനറല്‍ പരാതികള്‍ ഇന്ന് നടക്കുന്ന അദാലത്തില്‍ പരിഹരിക്കും. നഗരസഭയുടെ ഭരണപരിധിയില്‍ പരിഹരിക്കാന്‍ കഴിയാത്ത ചുരുക്കം ചില കേസുകള്‍ മാത്രമേ വില്ളേജ്-താഹസില്‍ദാര്‍ എന്നിവര്‍ക്ക് കൈമാറുന്നുള്ളൂ. ഫയല്‍ അദാലത്ത് വിജയകരമാണെന്നും ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് നഗരസഭ രൂപവത്കരിച്ചപ്പോള്‍ വിവിധ രേഖകള്‍ ശരിയാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിന്‍െറ ലക്ഷ്യം. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കൂനയില്‍ നഫീസ, സ്ഥിര സമിതി അംഗങ്ങളായ എ. മുഹമ്മദ് ഷാ, കെ.കെ സമദ്, പുളിക്കല്‍ അഹമ്മദ് കബീര്‍, കെ.കെ അസ്മാബി, കെ. സൗദാമിനി, യു.കെ മുഹമ്മദ് ഷാ, ഹക്കീം മുണ്ടപ്പലം, പാറപ്പുറം അബ്ദുറഹിമാന്‍, കെ.കെ ആലിബാപ്പു, എം.എ റഹീം, പി.ടി ശിന്നക്കുട്ടന്‍ മാസ്റ്റര്‍, പൂലത്ത് കുഞ്ഞു, കെ.പി ഫിറോസ്, സെക്രട്ടറി ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.