കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കലോത്സവം മലപ്പുറത്തിന് കിരീടം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ സി.സി.എ ഫെസ്റ്റില്‍ 224 പോയന്‍റ് നേടി മലപ്പുറം ഓവറോള്‍ കിരീടം നേടി. 221 പോയന്‍േറാടെ തൃശൂര്‍ രണ്ടും 125 പോയന്‍േറാടെ കോഴിക്കോട് മൂന്നും സ്ഥാനം നേടി. കോളജ് വിഭാഗത്തില്‍ 108 പോയന്‍റ് നേടിയ നിലമ്പൂര്‍ ക്ളാസിക് കോളജിനാണ് ഒന്നാം സ്ഥാനം. 83 പോയന്‍റുമായി തൃശൂരിലെ ചിന്മയ മിഷന്‍ രണ്ടും 69 പോയന്‍റുമായി തൃശൂര്‍ ശക്തന്‍ കോളജ് മൂന്നും സ്ഥാനം നേടി. തൃശൂര്‍ ചിന്മയ മിഷന്‍ കോളജിലെ പി. അര്‍ജിത്ത് കലാപ്രതിഭയായും ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ നമിത നന്ദകുമാര്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി സ്കോളര്‍ കോളജിലെ ഹബീര്‍ റഹ്മാനാണ് സാഹിത്യ പ്രതിഭ. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. സി.സി.എ പ്രസിഡന്‍റ് സി.ജെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. സി.എസ്. അജിത്ത്, സോണി നിലമ്പൂര്‍, റഫീഖ് പെരുമുക്ക്, എന്‍.കെ. ഷൈജു, ജോര്‍ജ് തരകന്‍ എന്നിവര്‍ സംസാരിച്ചു. ജാസിം സമദ് സ്വാഗതവും പി.എന്‍. ശശിധരന്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. നസീര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.