വള്ളിക്കുന്ന് (മലപ്പുറം): ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 36 പേര്‍ക്ക് പരിക്ക്. ദേശീയപാത കാക്കഞ്ചേരി വളവിലാണ് കര്‍ണാടക ഹുബ്ളി സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. കിന്‍ഫ്രാ ടെക്നോപാര്‍ക്കിന് സമീപത്തെ കുത്തനെയുള്ള ഇറക്കം കഴിഞ്ഞയുടനെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 53 തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. രണ്ട് തീര്‍ഥാടകരുടെ കൈ ബസിനടിയില്‍പെട്ട് ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാക്കിയും മറ്റും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തത്തെിയ തേഞ്ഞിപ്പലം എസ്.ഐ പി.എം. രവീന്ദ്രന്‍, അസി. എസ്.ഐ വത്സന്‍ എന്നിവരും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മറ്റ് വാഹനയാത്രക്കാരും കൂടുതല്‍ നാട്ടുകാരുമത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം ജില്ലാ ഡിവൈ.എസ്.പി ഷറഫുദ്ദീനും അപകട സ്ഥലത്ത് കുതിച്ചത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തത്തെി. ബസ് ക്രെയിന്‍ ഉപയോഗിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.