സിവില്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരും നിയമനടപടിയും

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തമ്മിലെ പോര് നിയമനടപടിയിലേക്കത്തെിയതോടെ വിവാദമാകുന്നു. ഒരു മാസമായി തുടരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ എല്‍.എ (ജനറല്‍) ഓഫിസിലെ സ്പെഷല്‍ റവന്യൂ ഇന്‍സ്പെക്ടറും ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി അംഗവുമായ എച്ച്. വിന്‍സന്‍റിനെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിലും നിയമനടപടികളിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 22നാണ് സംഭവങ്ങളുടെ തുടക്കം. ജനുവരി 12ന് ഒരു വിഭാഗം സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് നോട്ടീസ് നല്‍കുന്നതിന്‍െറ ഭാഗമായി നടന്ന പ്രകടനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ ടൈപ്പിസ്റ്റ് സതീഷ് പങ്കെടുത്തതിനെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചോദ്യം ചെയ്തിരുന്നു. ജോയന്‍റ് കൗണ്‍സില്‍ പ്രവര്‍ത്തകന്‍ കൂടിയായ സതീഷ് ഇക്കാര്യം സംസ്ഥാന നേതാവായ എച്ച്. വിന്‍സന്‍റിനോട് പരാതിപ്പെട്ടു. ഇതന്വേഷിക്കാന്‍ വിന്‍സന്‍റും ഐ.ടി കോഓഡിനേറ്ററും സംഘടനാ അംഗവുമായ എ.ഇ. ചന്ദ്രനും ഇന്‍ഫര്‍മേഷന്‍ ഓഫിസിലത്തെുകയും വിന്‍സന്‍റും ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പിന്നീട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ജില്ലാതല സമിതിക്കും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരാതി നല്‍കി. വിന്‍സെന്‍റ് വ്യാജവും ലൈംഗികചുവയുള്ളതുമായി ആരോപണങ്ങള്‍ ഉന്നയിച്ചതായി ഓഫിസര്‍ ഈ പരാതിയില്‍ വ്യക്തമാക്കിയതോടെ കമ്മിറ്റി ഇത് പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് കേസെടുത്തു. കഴിഞ്ഞ 14ന് മഞ്ചേരി സെഷന്‍സ് കോടതി വിന്‍സന്‍റിന് ജാമ്യം അനുവദിച്ചു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ കുറ്റപത്രം നല്‍കിയിരിക്കുകയാണിപ്പോള്‍. ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ ടൈപ്പിസ്റ്റ് സതീഷിനെ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഓഫിസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍, ഒഴിവുസമയത്ത് പ്രകടനം നടത്തിയതിനാണ് സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ പോയെന്ന് പറഞ്ഞ് ടൈപ്പിസ്റ്റ് സതീഷിനോട് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മോശമായി പെരുമാറിയതെന്ന് വിന്‍സന്‍റ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാനാണ് താന്‍ അവിടെ എത്തിയതെന്നും മോശമായ ഒരു പദപ്രയോഗവും തന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്നോടാണ് മോശമായി പെരുമാറിയത്. ഇതുസംബന്ധിച്ച് താന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സംഘടനാ പ്രവര്‍ത്തനം നിഷേധിക്കുംവിധം ഓഫിസറുടെ ഭാഗത്തുനിന്നുണ്ടായ നടപടി അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിനെ അവര്‍ ലൈംഗിക അതിക്രമത്തിന് സമാനമായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റവന്യൂ ഓഫിസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ സതീഷ് ജോലിയില്‍ നിരന്തരം കൃത്യവിലോപം കാണിക്കാറുണ്ടെന്നും ഇതിന് അന്വേഷണം നേരിടുന്നതിനിടെ ജോലിസമയത്ത് പ്രകടനത്തിന് പോയതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുലഭ പറഞ്ഞു. ഡിസംബര്‍ 22ന് 10.45ന് ഒപ്പിട്ട് പുറത്തുപോയ സതീഷ് പിന്നീട് ഉച്ചക്ക് രണ്ടരയോടെയാണ് ഓഫിസില്‍ എത്തിയത്. ‘സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ പോയോ’ എന്ന് താന്‍ ചോദിച്ചിട്ടുണ്ട്. ഒപ്പിട്ട് ഇത്തരം പരിപാടികള്‍ക്ക് പോകരുതെന്ന് പറയുകയും ചെയ്തു. ഇതുസംബന്ധിച്ച് സംസാരിക്കാനത്തെിയ വിന്‍സന്‍റ് വനിത ഓഫിസറോട് പെരുമാറേണ്ട രീതിയിലല്ല തന്നോട് പെരുമാറിയതെന്നും സുലഭ കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.