പൊന്നാനി കടലില്‍ മനുഷ്യച്ചങ്ങല

പൊന്നാനി: മണ്ഡലത്തിലെ കടല്‍ ഭിത്തി നിര്‍മാണത്തിന് വേണ്ടി രണ്ടുതവണ മലപ്പുറത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ 18 കോടിയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ച് കടലില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. മത്സ്യ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എ. റഹീം അധ്യക്ഷത വഹിച്ചു. സംവിധായകന്‍ സലാം ബാപ്പു, സി.പി.എം നേതാക്കളായ പ്രഫ. എം.എം. നാരായണന്‍, ടി.എം. സിദ്ദീഖ്, എ.കെ. മുഹമ്മദുണ്ണി, അഡ്വ. പി.കെ. ഖലീമുദ്ദീന്‍, അഡ്വ. എം.ബി. ഫൈസല്‍, യു. ¥ൈസനുദ്ദീന്‍, പി.എം. ആറ്റുണ്ണി തങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍ ഒ.ഒ. ഷംസു, കെ.എം. മുഹമ്മദ് കാസിം കോയ, യു. അബൂബക്കര്‍, യു.കെ. അബൂബക്കര്‍, പി.കെ. ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.