ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്ന് പാലിയേറ്റിവ് ദിനാചരണം

കൊളത്തൂര്‍: പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് കൊളത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ബഹുജന കണ്‍വെന്‍ഷനും ജനസമ്പര്‍ക്ക പരിപാടിയും നടത്തി. കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ബോധവത്കരണം നടത്തുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ-സാമൂഹിക-വ്യാപാര രംഗത്തെ പ്രതിനിധികള്‍ പങ്കെടുത്തു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും മാറാ രോഗികള്‍ക്കാണ് സൊസൈറ്റി സഹായം നല്‍കി വരുന്നത്. കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലത്തെി പരിചരണം നല്‍കുന്നുണ്ട്. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് എം. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ. ശ്രീകണഠനുണ്ണി, ഉമര്‍ കരുവാരകുണ്ട്, അബ്ദുല്ലത്തീഫ് മൗലവി കൊണ്ടോട്ടി, പി.ടി. ഹംസ, മുരളി, ശിഹാബ് പൂഴിത്തറ, ഷീജ, കെ.ടി. റംല, പി. ബഷീര്‍, ശേഖരന്‍ നായര്‍, കെ. ഗോപാലന്‍, ബദറുസ്സമാന്‍, മൊയ്തീന്‍ ഹാജി, യൂസുഫ്, കെ. അബ്ദുസ്സലാം, എന്‍. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. പുലാമന്തോള്‍: പാലിയേറ്റിവ് കെയര്‍ സന്ദേശ റാലിയുടെ ഫ്ളാഗ് ഓഫ് കര്‍മം ഡോ. വാസുദേവന്‍ പാലൂരില്‍ നിര്‍വഹിച്ചു. റാലിയില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂള്‍ വിദ്യാര്‍ഥികള്‍, പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജെ.ആര്‍.സി, എന്‍.എസ്.എസ്, എന്‍.ജി.സി, സ്കൗട്ട് യൂനിറ്റുകള്‍, വിവിധ ക്ളബുകള്‍, സാംസ്കാരിക സംഘടനകള്‍, കളരി സംഘം, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റാലിയില്‍ അണിചേര്‍ന്നു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ. രാജേഷ്, കെ. ഷാന, കുട്ടിശങ്കരന്‍, കുറ്റീരി മാനുപ്പ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് സ്വാഗതവും ഷാഫി നവാസ് നന്ദിയും പറഞ്ഞു. വിവിധ ഫണ്ടുകള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മുഹമ്മദ് ഹനീഫ ഏറ്റുവാങ്ങി. തുടര്‍ന്ന് കളരി പ്രദര്‍ശനവും കുട്ടികളുടെ ബലൂണ്‍ പറത്തലും അരങ്ങേറി. മലപ്പുറം: കൂട്ടിലങ്ങാടി ഇ.എം.എസ് മെമോറിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ബോധവത്കരണ സെമിനാര്‍ നടത്തി. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുഹ്റാബി ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.വി. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് സാലിം, കെ. ഗീത, വി.കെ. സഫിയ, സി.എച്ച്. സജീര്‍, കെ.പി. ഭാര്‍ഗവി, ടി. സുരേന്ദ്രന്‍, ഇ.സി. ഹംസ, എ. ബാലകൃഷ്ണന്‍, കെ.ടി. സാബിറ, ഇ.സി. സൈഫുന്നിസ, സി.എച്ച്. സലീം, എം. സുരേഷ്, പി. മുഹമ്മദലി, ബിനു ജെയിംസ്, ടി. അബ്ദുസ്സലാം, എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു. ഇ.എം.എസ് ട്രസ്റ്റ് ചെയര്‍മാന്‍ മോഹനന്‍ പുളിക്കല്‍ സ്വാഗതം പറഞ്ഞു. മലപ്പുറം: യാതനകളനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് സ്നേഹ വിരുന്നൊരുക്കി മഅ്ദിന്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. പാലിയേറ്റിവ് കെയര്‍ ദിനാചരണത്തിന്‍െറ ഭാഗമായി മേല്‍മുറി മഅ്ദിന്‍ പബ്ളിക് സ്കൂള്‍ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളാണ് സ്നേഹവിരുന്നുമായത്തെിയത്. മലപ്പുറം വലിയങ്ങാടിയില്‍ നടന്ന പരിപാടിയില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. വലിയങ്ങാടി പാലിയേറ്റിവ് യൂനിറ്റിന്‍െറ പരിചരണത്തില്‍ കഴിയുന്ന നിത്യരോഗികള്‍ക്കാണ് വിദ്യാര്‍ഥികള്‍ സദ്യയൊരുക്കിയത്. സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപോക്കര്‍, പ്രിന്‍സിപ്പല്‍ സെയ്തലവിക്കോയ, മഅ്ദിന്‍ അഡ്മിനിസ്ട്രേറ്റര്‍ ടി.എ. ബാവ, അബ്ബാസ് സഖാഫി, അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ഏലംകുളം: കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് പെരിന്തല്‍മണ്ണ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുമായി സഹകരിച്ച് പാലിയേറ്റിവ് കെയര്‍ പ്രചാണവും ധനസമാഹരണവും നടത്തി. ഏലംകുളം പഞ്ചായത്തിന്‍െറ വിവിധ മേഖലകളിലായി 100 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പ്രചാരണത്തിനിറങ്ങി. പഞ്ചായത്തംഗം എം. ഇബ്രാഹിം, പ്രിന്‍സിപ്പല്‍ മധുസൂദനന്‍, പ്രധാനാധ്യാപിക ഗിരിജ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മേലാറ്റൂര്‍: പാലിയേറ്റിവ് കെയര്‍ സൊസൈറ്റി വിളംബര ജാഥയും സന്ദേശ പ്രചാരണ സ്റ്റാളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. കമലം ഉദ്ഘാടനം ചെയ്തു. ക്ളിനിക് ചെയര്‍മാന്‍ പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. വി. ശശികുമാര്‍, കെ. സുഗുണ പ്രകാശ്, എ. അജിത് പ്രസാദ്, എം. ആയിഷ ഷെമി, പി.കെ. അബൂബക്കര്‍ ഹാജി, മേലാറ്റൂര്‍ പത്മനാഭന്‍, കെ. മനോജ് കുമാര്‍, കെ. അബ്ദുല്‍ കരീം, പി. ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ചന്തപ്പടി ക്ളിനിക് പരിസരത്ത് നിന്നാരംഭിച്ച് മേലാറ്റൂര്‍ ടൗണില്‍ സമാപിച്ച വിളംബര ജാഥയില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍.എസ്.എസ്, ജെ.ആര്‍.സി വളണ്ടിയര്‍മാര്‍ പങ്കെടുത്തു. കെ.വി. അബ്ദുന്നൂര്‍, പി. ശങ്കരന്‍, പി.പി. കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.