കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സ്ഥിരമാക്കണമെന്നാവശ്യം

പുലാമന്തോള്‍: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സ്ഥിരമാക്കണമെന്ന് ആവശ്യം ശക്തമാവുന്നു. പുലാമന്തോള്‍-കൊളത്തൂര്‍ റൂട്ടിലൂടെ താല്‍ക്കാലിക സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഏതാനും സര്‍വീസുകള്‍ സ്ഥിരമാക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനത്തിനായി നടത്തിയ ഗതാഗത നിയന്ത്രണത്തിന്‍െറ ഭാഗമായി പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുലാമന്തോള്‍-കൊളത്തൂര്‍ റൂട്ടിലൂടെ ഡിസംബര്‍ മുതല്‍ വഴിതിരിച്ച് വിടുകയായിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഇല്ലാത്ത ഈ റൂട്ടിലെ പൊതു ജനങ്ങള്‍ക്ക് ഇതൊരനുഗ്രഹമായി. ചെറുകര, കട്ടുപ്പാറ, തിരുനാരായണപുരം, പുലാമന്തോള്‍, പാലൂര്‍, ചെമ്മലശ്ശേരി, കുരുവമ്പലം വരെയുള്ള 15 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് വളാഞ്ചേരി ,കുറ്റിപ്പുറം, തിരൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ രണ്ടോ മൂന്നോ ബസുകള്‍ മാറി കയറണം, നിലവില്‍ പുലാമന്തോളില്‍ നിന്ന് മിനി ബസുകള്‍ വളപുരം, മൂര്‍ക്കനാട് വഴി വളാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മൂര്‍ക്കനാട്-വളപുരം റൂട്ടിലൂടെ മിനിബസില്‍ യാത്ര ചെയ്യുന്നതിലെ സമയനഷ്ടം കാരണം ഈ റൂട്ടിലൂടെ പുലാമന്തോള്‍, പാലൂര്‍, ചെമ്മലശ്ശേരി ഭാഗങ്ങളിലുള്ളവര്‍ വെങ്ങാട്, പൂക്കാട്ടിരി, വളാഞ്ചേരി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാറില്ല. യാത്രക്കാരില്ലാത്തത് കാരണം പെരിന്തല്‍മണ്ണയില്‍ നിന്ന് പുലാമന്തോള്‍, വളപുരം, മൂര്‍ക്കനാട് വഴി വളാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് മൂര്‍ക്കനാട് വെച്ച് സര്‍വീസ് നിര്‍ത്തി വെക്കാറാണ് പതിവ്. ചെറുകര മുതല്‍ കുരുവമ്പലം വരെയുള്ള 15 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന യാത്രക്കാര്‍ക്ക് വളാഞ്ചേരി ഭാഗത്തേക്ക് പുലാമന്തോള്‍, കൊളത്തൂര്‍, റൂട്ടിലൂടെയാണ് വേഗത്തിലത്തെിപ്പെടാനാവുക. പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുലാമന്തോള്‍-കൊളത്തൂര്‍ റൂട്ടിലൂടെ വഴി തിരിച്ചുവിട്ടതോടെ ഈ ഭാഗത്തുള്ള യാത്രക്കാര്‍ക്ക് വളരെ അനുഗ്രഹമാവുകയായിരുന്നു. ഇതോടെ പെരിന്തല്‍മണ്ണയില്‍ നിന്ന് പുലാമന്തോള്‍ കൊളത്തൂര്‍ വഴി വളാഞ്ചേരിയിലേക്ക് താല്‍ക്കാലിക സര്‍വീസ് നടത്തുന്ന ബസുകളുടെ ഏതാനും സര്‍വീസുകള്‍ ഈ റൂട്ടിലൂടെ സ്ഥിരപ്പെടുത്തുകയോ അല്ളെങ്കില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയോ വേണമെന്ന ആവശ്യം ശക്തമാവുകയാണ് ഇതിനായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുജനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.