ജില്ലാ സ്കൂള്‍ കലോത്സവം: ഹയര്‍ സെക്കന്‍ഡറിയില്‍ വേങ്ങരക്ക് 380 പോയന്‍റ്

അരീക്കോട്: അഞ്ച് രാപ്പകലുകള്‍ നീണ്ട ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ രണ്ടാം സമാപന ചടങ്ങ് നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന്. എച്ച്.എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയ വേങ്ങര (325) മലപ്പുറം (323) എടപ്പാള്‍ (312) എന്നിവര്‍ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ വേങ്ങര (380) മലപ്പുറം (361) കൊണ്ടോട്ടി (354) എന്നിങ്ങനെയാണ് ഒടുവില്‍ ലഭിച്ച പോയന്‍റുകള്‍. വിജയികള്‍ക്കുള്ള ട്രോഫികള്‍ സുനീഷ് കെ. തങ്കച്ചന്‍ വിതരണം ചെയ്തു. ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ല ഉദ്ഘാടനം ചെയ്തു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ. ബീരാന്‍ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ഡബ്ള്യു. അബ്ദുറഹിമാന്‍, മുഹമ്മദ് ഷാഫി, പി.എം. ലുഖ്മാന്‍, പുരുഷോത്തമന്‍ നമ്പൂതിരി, ഗതാഗത കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ ചീതകൂടം, പബ്ളിസിറ്റി കണ്‍വീനര്‍ ടി. അബ്ദുല്‍ റഊഫ് എന്നിവര്‍ സംസാരിച്ചു. ട്രോഫി കമ്മിറ്റി കണ്‍വീനര്‍ പ്രദീപ്കുമാര്‍ സ്വാഗതവും ജോ. കണ്‍വീനര്‍ രഘു നാരായണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.