മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച മദ്റസാധ്യാപകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യ വിതരണവും ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രങ്ങളില്‍നിന്ന് ഉദ്യോഗം നേടിയവരെ അനുമോദിക്കലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച് സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥികളെ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ അനുമോദിച്ചു. സമ്പൂര്‍ണ പലിശ രഹിതമായി പുനരാവിഷ്കരിച്ച ക്ഷേമനിധിയില്‍ 13,000 മദ്റസാധ്യാപകര്‍ അംഗങ്ങളായതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 13 മദ്റസാധ്യാപകര്‍ക്ക് പെന്‍ഷനും 33 പേര്‍ക്ക് മക്കളുടെ വിവാഹത്തിനുള്ള ധനസഹായവും വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല നിര്‍വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന ഡയറക്ടര്‍ പി. നസീര്‍ വിവരിച്ചു. കേരള മദ്റസാധ്യാപക ക്ഷേമനിധി മാനേജര്‍ അബ്ദുന്നാസര്‍ പുലത്ത്, സെയ്ദ് അര്‍മദയാന്‍, സെയ്ത് മുഹമ്മദ്, സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.കെ. മുഹമ്മദ്, കൗണ്‍സിലര്‍ കെ.വി. വത്സല തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.