തിരൂര്‍: പുതുവത്സരാഘോഷത്തിന്‍െറ പേരില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെ മദ്യസല്‍ക്കാരം. ഉന്നതരുടെ ഒത്താശയോടെ നടന്ന പരിപാടി മദ്യപിച്ച് ലക്കുകെട്ട ജീവനക്കാരുടെ കൂത്താട്ടത്തിലാണ് കലാശിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ മുതല്‍ ഉന്നതര്‍ വരെ മദ്യസല്‍ക്കാരത്തില്‍ പങ്കാളികളായി. ആശുപത്രി കെട്ടിടത്തില്‍ തന്നെയായിരുന്നു മദ്യസേവ. പലരും മദ്യലഹരിയിലാണ് ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിയെടുത്തത്. സല്‍ക്കാരം ഏറെസമയം നീണ്ടതോടെ ലക്കുകെട്ട ചില ജീവനക്കാര്‍ പേക്കൂത്താരംഭിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബഹളത്തില്‍ തുടങ്ങിയ കൂത്താട്ടം തമ്മില്‍ത്തല്ലിലാണ് കലാശിച്ചത്. വിവരമറിഞ്ഞ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ എത്തിയതോടെ വിരുന്നിന് നേതൃത്വം നല്‍കിയവര്‍ മുങ്ങി. ആശുപത്രി സൂപ്രണ്ട് സ്ഥലത്തത്തെുമ്പോള്‍ ചിലര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍പോലും കെല്‍പ്പില്ലാത്ത നിലയിലും മറ്റ് ചിലര്‍ മദ്യപാനം തുടരുകയുമായിരുന്നു. ജീവനക്കാരുടെ ബഹളവും തമ്മില്‍ത്തല്ലും ഏറെ നേരം നീണ്ടതോടെയാണ് രോഗികള്‍ മറ്റ് ചിലര്‍ മുഖേന സൂപ്രണ്ടിനെ വിവരം അറിയിച്ചത്. ക്രിസ്മസും പുതുവത്സരവും കഴിഞ്ഞ് ഏറെയായിട്ടും ചില ജീവനക്കാര്‍ ആഘോഷത്തിന് നേതൃത്വം നല്‍കുകയായിരുന്നു. സാധാരണ ഓണാഘോഷമുള്‍പ്പടെ സ്റ്റാഫ് കൗണ്‍സിലാണ് നടത്താറുള്ളത്. എന്നാല്‍, സ്റ്റാഫ് കൗണ്‍സിലില്‍ പോലും ചര്‍ച്ചക്ക് വെക്കാതെ ആശുപത്രിയിലെ ചില ഉന്നതരുടെ മൗനാനുവാദത്തോടെ മദ്യസല്‍ക്കാരം ഒരുക്കുകയായിരുന്നു. സംഭവം വിവാദമായിട്ടും ഒതുക്കിത്തീര്‍ക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയതായും അതിലുള്‍പ്പെട്ട ജീവനക്കാരെ താക്കീത് ചെയ്തതായും ആശുപത്രി സൂപ്രണ്ട് ഡോ. ഉസ്മാന്‍കുട്ടി പറഞ്ഞു. എന്നാല്‍, രോഗികള്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി മദ്യപ സംഘത്തിനെതിരെയുള്ള റിപ്പോര്‍ട്ടില്‍ നടപടി അവസാനിപ്പിക്കാന്‍ ഒരു വിഭാഗം നീക്കം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണം നടന്നാലും നടപടിയെടുക്കാതെ ഒതുക്കിത്തീര്‍ക്കല്‍ ആശുപത്രിയില്‍ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.