നെല്‍കൃഷിയില്‍ പുത്തനുണര്‍വ്

തിരൂരങ്ങാടി: കൂലിച്ചെലവും തൊഴിലാളിക്ഷാമവും കര്‍ഷകന്‍െറ നട്ടെല്ളൊടിച്ച പുഞ്ചപ്പാടത്തേക്കും ബംഗാളികള്‍ കൂട്ടത്തോടെ ഒഴുകിയത്തെിയതോടെ നെല്‍കൃഷിയില്‍ പുത്തനുണര്‍വ്. തരിശായി കിടന്ന ഹെക്ടര്‍ കണക്കിന് വയലുകളില്‍ ഇപ്പോള്‍ ഞാര്‍നടീല്‍ തകൃതിയാണ്. കൃഷി ഉപേക്ഷിച്ച ഒട്ടേറെ കര്‍ഷകര്‍ വീണ്ടും പാടത്തിറങ്ങി കൃഷിയാരവത്തിലാണ്. നന്നമ്പ്ര, തിരൂരങ്ങാടി, കുറ്റൂര്‍പാടം തുടങ്ങിയ വയലുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതലാണ് കൃഷി. കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്തതും അമിതകൂലിയുമാണ് കര്‍ഷകരെ തളര്‍ത്തിയിരുന്നത്. കൂലിവര്‍ധന പ്രശ്നമാക്കാത്തവരും തൊഴിലാളിക്ഷാമം കാരണം വയല്‍ ഉപേക്ഷിച്ചിരുന്നു. സ്ത്രീ തൊഴിലാളികള്‍ രംഗം വിട്ടതോടെയാണ് നെല്‍കൃഷി വ്യാപകമായി കര്‍ഷകര്‍ ഉപേക്ഷിച്ചത്. ത്രിതല പഞ്ചായത്തുകളുടെ പ്രോത്സാഹനം കിട്ടിയിട്ടും നെല്ല് സംഭരണം വഴിമുട്ടുന്നതും തൊഴിലാളിക്ഷാമവും കൂലിവര്‍ധനയുമാണ് കൃഷി ഒഴിയാന്‍ കാരണമായത്. ഞാറ് പറിക്കാനും നടീലിനും ഏക്കറിന് 4500 രൂപ മുതല്‍ 6000 രൂപ വരെ കരാറെടുത്താണ് മിക്ക സ്ഥലത്തും ബംഗാളികള്‍ ജോലി ചെയ്യുന്നത്. 550 രൂപയാണ് ഇവര്‍ ദിവസക്കൂലിയായി ഈടാക്കുന്നത്. തമിഴ് തൊഴിലാളികള്‍ 750 രൂപ വരെയാണ് കൂലി വാങ്ങിയിരുന്നത്. കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്ത നെല്‍വിത്ത് മുളക്കാതെ പോയത് മാത്രമാണ് ഇക്കൊല്ലത്തെ കല്ലുകടി. 10 ചാക്ക് വിത്ത് വാങ്ങി മുളപ്പിച്ചവര്‍ക്ക് രണ്ട് ചാക്കിന്‍െറ ഫലം മാത്രമാണ് ലഭിച്ചത്. ചില കൃഷിഭവനുകള്‍ വിത്ത് മടക്കിക്കൊടുത്ത സംഭവവും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.