കഥയുറങ്ങുന്ന മണ്ണിലേക്ക് കഥാകാരികളത്തെി

അരീക്കോട്: ഖസാക്കിന്‍െറ ഇതിഹാസകാരന്‍ ഒ.വി. വിജയന്‍ അക്ഷരങ്ങളിലൂടെ പിച്ചവെച്ച മണ്ണിലത്തെിയ കൗമാര കഥാകാരികള്‍ ഒരുനിമിഷം ആത്മനിര്‍വൃതിയിലായി. ഉഗ്രപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കഥാരചനയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതത്തെിയ മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി മുരളികയും ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാമതത്തെിയ പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ സി.പി. റഫീഫ പര്‍വീണുമാണ് ഒ.വി. വിജയന്‍െറ പാദസ്പര്‍ശമേറ്റ മണ്ണിലത്തെിയത്. കഥാരചനക്കായി ഓറിയന്‍റല്‍ സ്കൂളിലത്തെിയ ഈ മിടുക്കികള്‍ക്ക് ലഭിച്ച വിഷയത്തില്‍ തല പുകയേണ്ടി വന്നില്ല. സ്നേഹവും സ്നേഹരാഹിത്യവും ഉള്‍ക്കാഴ്ചയോടെയും തെല്ല് ആശങ്കകളോടെയും നോക്കിക്കാണുന്ന ഈ പുതുനാമ്പുകളില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം. ചുറ്റുപാടുകളിലെ നീറ്റലുളവാക്കുന്ന ജീവിതാവസ്ഥകള്‍ പകര്‍ത്തിവെച്ച് ഈ കുട്ടികള്‍ കഥാലോകത്തേക്ക് ചുവടുവെക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിനെ ഇഷ്ടപ്പെടുന്ന മുരളിക ആദ്യമായാണ് കഥാരചനക്ക് ജില്ലയില്‍ നേട്ടം കൊയ്യുന്നത്. തുടക്കത്തില്‍ കവിതകളില്‍ കൈവെച്ച ഈ പത്താം ക്ളാസുകാരി കഥയാണ് കൂടുതല്‍ വഴങ്ങുകയെന്ന് തോന്നിയാണ് കഥാ മത്സരത്തില്‍ പങ്കെടുത്തത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ കാരക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗണിതാധ്യാപകന്‍ മുരളീധരന്‍െറയും മഞ്ചേരി കെ.എസ്.എഫ്.ഇ ജീവനക്കാരിയായ രാജിയുടെയും മകളാണ്. പൗലോ കൊയ്ലോയെ ഏറെയിഷ്ടപ്പെടുന്ന റഫീഫ പര്‍വീണ്‍ കഥക്ക് ജില്ലയില്‍ ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ ഒരു തുടക്കക്കാരിയുടെ ഭാഗ്യം എന്നാണ് വിശേഷിപ്പിച്ചത്. പൗലോയുടെ ‘ആല്‍കെമിസ്റ്റ് ’ ഒരു തുടക്കക്കാരന്‍െറ വിജയമാണല്ളോയെന്ന് റഫീഫ. പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിയായ കഥാകാരിക്ക് വായന ഒഴിച്ചുകൂടാനാവാത്ത ദിനചര്യയാണ്. ‘എന്ത് സംഭവിച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ’ വിഷയത്തില്‍ തന്‍െറ ജീവിതം തന്നെ കഥയിലേക്ക് പകര്‍ത്തിയാണ് സമ്മാനം നേടിയതെന്ന് റഫീഫ പറയുമ്പോള്‍ വാക്കുകള്‍ക്ക് വേദനയുടെ മുറിവ്. ഇംഗ്ളീഷ് സാഹിത്യവും പത്രപ്രവര്‍ത്തനവും തുടര്‍ പഠനമാക്കി എഴുത്തിന്‍െറ ലോകത്ത് സജീവമാകാനാണ് ഈ തുടക്കക്കാരിക്കിഷ്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.