സി.പി.എം വിമതപക്ഷം സി.പി.ഐയിലേക്ക്

നിലമ്പൂര്‍: നിലമ്പൂരിലെ സി.പി.എം വിമതപക്ഷമായ ജനകീയ കൂട്ടായ്മ സി.പി.ഐയില്‍ ലയിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.പി. രാജേന്ദ്രനുമായി വിമതപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച നിലമ്പൂരില്‍ ചര്‍ച്ച നടത്തി. ജനകീയ കൂട്ടായ്മ രക്ഷാധികാരി ജോസ് കെ. അഗസ്റ്റ്യന്‍െറ നേതൃത്വത്തിലാണ് ഒരു മണിക്കൂറോളം ചര്‍ച്ച നടന്നത്. സി.പി.ഐയിലേക്ക് വരുന്ന നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെട്ടതായാണ് അറിവ്. ഇക്കാര്യത്തില്‍ കെ.പി. രാജേന്ദ്രനില്‍നിന്ന് ഉറപ്പ് ലഭിച്ചതായും സൂചനയുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തുന്ന കേരളയാത്രയുടെ നിലമ്പൂരിലെ സമാപന ചടങ്ങില്‍ ജനകീയ കൂട്ടായ്മ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കുമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.