50 ഏക്കറില്‍ ജൈവ കൃഷി: കര്‍ഷകര്‍ക്ക് പരിശീലനം തുടങ്ങി

നിലമ്പൂര്‍: പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം ജൈവകൃഷി പ്രോത്സാഹനത്തിനായി നഗരസഭ കൃഷിഭവന്‍െറ സഹകരണത്തോടെ കര്‍ഷകര്‍ക്ക് പരിശീലന ക്ളാസ് സംഘടിപ്പിച്ചു. മൂന്നുവര്‍ഷം കൊണ്ട് നഗരസഭയിലെ തെരഞ്ഞെടുത്ത 50 ഏക്കര്‍ കൃഷിയിടം ജൈവ രീതിയിലേക്ക് മാറ്റാന്‍ 50 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. ജീവാണു വളങ്ങള്‍ ലഭ്യമാക്കാനും മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനും ജൈവവേലി നിര്‍മാണത്തിനും ജൈവവള നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങാനും പച്ചില വളത്തിനാവശ്യമായ സസ്യങ്ങള്‍ വളര്‍ത്താനും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ഒരു കര്‍ഷകനാകും പദ്ധതിയുടെ പുരോഗമനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ട പരിശീലന ക്ളാസാണ് നഗരസഭ മിനി ടൗണ്‍ ഹാളില്‍ ചൊവ്വാഴ്ച നടന്നത്. നഗരസഭ ചെയര്‍പേഴ്സന്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മുംതാസ് ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ പി. ഷക്കീല, കൃഷി അസിസ്റ്റന്‍റുമാരായ ഷിബു, ഷബീറലി, നഗരസഭ കൗണ്‍സിലര്‍മാരായ എ. ഗോപിനാഥ്, എന്‍. വേലുക്കുട്ടി, തട്ടാരശ്ശേരി സുബൈദ, കെ. ഗോപാലകൃഷ്ണന്‍, ഗിരീഷ് മോളൂര്‍മഠത്തില്‍, രാധ പൂളാമ്പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. അങ്ങാടിപ്പുറം കൃഷി ഓഫിസര്‍ സുരേഷ് ക്ളാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.