കാളികാവ്: കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ മുരളീധരന്‍ മരിച്ച പുല്ലങ്കോട് എസ്റ്റേറ്റില്‍ ചൊവ്വാഴ്ച രാത്രി വീണ്ടും കാട്ടാനകളിറങ്ങി. കാളികാവ് പഞ്ചായത്തിലെ അടക്കാകുണ്ട്, മേലെ കാളികാവ് ഭാഗങ്ങളിലും രാത്രി ആനയത്തെി. ഇവയെ തുരത്താന്‍ വനംവകുപ്പിന്‍െറ 19 അംഗ ദ്രുത പ്രതികരണ സേന (ആര്‍.ആര്‍.ടി) രാത്രി എസ്റ്റേറ്റ് ജീവനക്കാര്‍ക്കൊപ്പം തിരച്ചില്‍ തുടങ്ങി. എസ്റ്റേറ്റ് വാച്ചര്‍ നസീറും സംഘത്തിനൊപ്പം തിരച്ചിലില്‍ പങ്കെടുത്തു. ചൊവ്വാഴ്ച പകല്‍ എസ്റ്റേറ്റിലെ രണ്ടായിരം ബ്ളോക്ക് വെള്ളച്ചാട്ടം ഭാഗത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഇവയെ എസ്റ്റേറ്റ് തൊഴിലാളികള്‍ തന്നെ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. രാത്രിയോടെ ചെങ്കോട് കെ.ടി. വിശ്വനാഥന്‍െറ എസ്റ്റേറ്റിലും പരിസരങ്ങളിലും അടക്കാകുണ്ട് ഭാഗത്തെ റബര്‍ തോട്ടങ്ങളിലും ആനകളെ കണ്ടത് പ്രദേശത്തെ ഭീതിയിലാക്കി. നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് ഇവയെ തുരത്തിയത്. കാട്ടാനയിറങ്ങിയതറിഞ്ഞതോടെ ചെങ്കോട്-അടക്കാകുണ്ട് റോഡിലൂടെയുള്ള രാത്രിയാത്ര പലരും നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.