അരിപ്രയില്‍ വയല്‍നികത്തല്‍: പ്രതിഷേധം വ്യാപകമാകുന്നു

അങ്ങാടിപ്പുറം: പാടശേഖരത്തില്‍ നിയമം കാറ്റില്‍ പറത്തി വയല്‍ നികത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തണ്ണീര്‍തട സംരക്ഷണ നിയമത്തിന് പുല്ലുവില കല്‍പിച്ച് അങ്ങാടിപ്പുറം പഞ്ചായത്തില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് അരിപ്രക്കു സമീപമാണ് വന്‍ തോതില്‍ മണ്ണിട്ട് വയല്‍ തരം മാറ്റികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങള്‍ നടന്നിട്ടും അധികൃതര്‍ കണ്ണടക്കുകയാണെന്നാണ് നാട്ടുകാര്‍ പരാതിപെടുന്നത്. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഏറ്റവും അധികം നെല്‍കൃഷി നടക്കുന്ന വയലാണ് കുട്ടികള്‍ക്ക് കളിക്കാനെന്ന വ്യാജേന മണ്ണിട്ട് നികത്തികൊണ്ടിരിക്കുന്നത്. അതിനിടെ അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും വയല്‍ നികത്തല്‍ നടക്കുന്നതായും ആക്ഷേപമുണ്ട്. പുത്തനങ്ങാടി, പരിയാപുരം ഭാഗങ്ങളിലും വയല്‍ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.