പുലാമന്തോള്‍: പഞ്ചായത്തിലെ കുളങ്ങളില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നത് വ്യാപകമാവുന്നു. തെക്കന്‍ പാലൂര്‍ പാടശേഖരത്തില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് കഴിഞ്ഞ ദിവസം വിഷം കലര്‍ത്തി മീന്‍ പിടിച്ചത്. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിലും മറ്റുമുള്ള കുളങ്ങളില്‍ വ്യാപകമായ തോതില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നതായി പരാതിയുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ പാലൂരിലെ വള്ളുവക്കുളത്തില്‍ വിഷം കലര്‍ത്തി മീന്‍ പിടിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു. പകല്‍ സമയങ്ങളില്‍ ചുറ്റിനടന്ന് സ്ഥലം കണ്ടത്തെിയ ശേഷം രാത്രി വിഷം കലര്‍ത്തി മീന്‍ പിടിക്കാനത്തെുന്ന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിഷം കലര്‍ത്തിയ കുളങ്ങളില്‍ നിരവധി മീനുകളാണ് ചത്ത് പൊങ്ങിയത്. സ്ഥലമുടമയുടെ പരാതി പ്രകാരം പെരിന്തല്‍മണ്ണ എസ്.ഐ വിഷ്ണു സ്ഥലം സന്ദര്‍ശിച്ചു. പരിശോധനക്കായി കുളത്തിലെ വെള്ളം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.