മലപ്പുറം: കടലുണ്ടിപ്പുഴയിലെ മണ്ണാര്‍ക്കുണ്ട്, നാമ്പ്രാണി തടയണകള്‍ തുറന്നതുമൂലം മലപ്പുറവും പരിസര പ്രദേശങ്ങളും കുടിവെള്ളക്ഷാമ ഭീഷണിയില്‍. കൂട്ടിലങ്ങാടി ടൗണിന് സമീപം ചെറുപുഴക്ക് കുറുകെ നിര്‍മിക്കുന്ന വി.സി.ബി കം ബ്രിഡ്ജിന്‍െറ പണിയെ ബാധിക്കാതിരിക്കാനാണ് തടയണകള്‍ തുറന്നത്. എന്നാല്‍, വേനല്‍ അടുത്തുവരവെ എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഇവിടെ വെള്ളം കെട്ടിനിര്‍ത്താറുണ്ടെന്നും വരള്‍ച്ചയില്‍നിന്ന് ആശ്വാസം നേടാന്‍ ഇതുപകരിക്കാറുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കടലുണ്ടിപ്പുഴയിലേക്ക് ചേരുന്ന പോഷക നദിയാണ് ചെറുപുഴ. ഇതിന് കുറുകെ കൂട്ടിലങ്ങാടിയില്‍നിന്ന് തട്ടാര്‍മണ്ണയിലേക്ക് നിര്‍മിക്കുന്ന പാലത്തിന്‍െറ നിര്‍മാണത്തെ തടയണകളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് വലിയ തോതില്‍ ബാധിക്കില്ല. ഇവിടത്തെ കൂട്ടിലങ്ങാടി, നാമ്പ്രാണി, മണ്ണാര്‍ക്കുണ്ട്, പെരിങ്ങോട്ടുപുലം, മുല്ലപ്പള്ളി തുടങ്ങിയ പമ്പ് ഹൗസുകളിലെ ജലമാണ് മലപ്പുറം നഗരസഭയിലെയും കൂട്ടിലങ്ങാടി, കുറുവ, കോഡൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെയും നൂറുകണക്കിന് കുടുംബങ്ങള്‍ കുടിക്കാനും മറ്റു ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ചതാണ് വി.സി.ബി കം ബ്രിഡ്ജ്. ഇതിനുവേണ്ടി കഴിഞ്ഞ ഡിസംബറില്‍ തടയണയിലെ വെള്ളം തുറന്നുവിട്ടിരുന്നു. ജനപ്രതിനിധികള്‍ ജില്ലാ കലക്ടറെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും കണ്ട് പരാതി നല്‍കിയതിനത്തെുടര്‍ന്ന് ഇത് അടച്ചു. വെള്ളിയാഴ്ച വീണ്ടും തുറന്നുവിട്ടതിന് പിന്നില്‍ സമീപ മണ്ഡലത്തിലെ എം.എല്‍.എയാണെന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ ഉരുണിയന്‍ പറമ്പന്‍ മജീദും കിളിയമണ്ണില്‍ മിര്‍ഷാദ് ഇബ്രാഹിമും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.