സ്ഥലം നല്‍കിയാല്‍ മഞ്ചേരിയില്‍ ഓപറേറ്റിങ് സെന്‍റര്‍

മഞ്ചേരി: സ്ഥലം വിട്ടുനല്‍കിയാല്‍ മഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ഓപറേറ്റിങ് സെന്‍ററും ആരംഭിക്കാമെന്ന് കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഓഫ് ഓപറേഷന്‍ സറഫ് മുഹമ്മദ് പറഞ്ഞു. നിവേദനം നല്‍കാനത്തെിയ മഞ്ചേരി വികസന സമിതി ഭാരവാഹികളായ ജയപ്രകാശ് കാമ്പുറം, എന്‍. മുഹമ്മദ് എന്നിവരോടാണ് സറഫ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. ഒന്നര ഏക്കര്‍ സ്ഥലം നല്‍കിയാല്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ ആരംഭിക്കാമെന്നും മൂന്നര ഏക്കര്‍ സ്ഥലം ലഭിച്ചാല്‍ സബ് ഡിപ്പോ ആരംഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. സ്ഥലം നല്‍കിയാല്‍ 16 ബസുകള്‍ മഞ്ചേരിയില്‍നിന്ന് ഓപറേറ്റ് ചെയ്യാമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാമെന്നും അദ്ദേഹം അറിയിച്ചു. മഞ്ചേരിക്കാരുടെയും പരിസരവാസികളുടെയും രാത്രി യാത്രാ ദുരിതത്തിനും മഞ്ചേരിയിലൂടെ പോകുന്ന ദീര്‍ഘദൂര ബസുകളുടെ വിവരങ്ങള്‍ അറിയാനും മഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി എ.പി. അനില്‍കുമാര്‍, പി. ഉബൈദുല്ല എം.എല്‍.എ എന്നിവര്‍ക്ക് വികസന സമിതി ഭാരവാഹികള്‍ നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.