പൊന്നാനി: നഗരസഭാ ജനന, മരണ രജിസ്ട്രാറുടെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സര്‍ട്ടിഫിക്കറ്റിലെ തിരുത്തലിന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മാതാപിതാക്കളില്‍ ആരുടെയെങ്കിലും പേര് തിരുത്തുന്നതിന് സ്കൂള്‍ വിദ്യാഭ്യാസം നേടാത്തവരില്‍നിന്നു പോലും സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്കൂള്‍ വിദ്യാഭ്യാസം നേടാത്തവര്‍ അത് തെളിയിക്കാന്‍ 500 രൂപയെങ്കിലും ചെലവഴിച്ച് നോട്ടറിയില്‍നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കാനാണ് നിര്‍ദേശിക്കുന്ന്. ഇത് അപേക്ഷകര്‍ക്ക് വന്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്. അതേസമയം, നിശ്ചിത രേഖകള്‍ ഇല്ലാതെതന്നെ ചില സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി നല്‍കിയതിന്‍െറ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നഗരസഭയില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പിന്നില്‍ കൈക്കൂലിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ആശുപത്രിയില്‍നിന്ന് അക്ഷരപ്പിശക് സംഭവിച്ച ഒരു സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ സൂപ്രണ്ടിന്‍െറ എഴുത്ത് ഉണ്ടായിട്ടും അംഗീകരിക്കാതിരുന്ന ഇതേ ഉദ്യോഗസ്ഥനെതിരെ റീജനല്‍ ജോയന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ തിരുത്താന്‍ നിര്‍ദേശിക്കുകയുണ്ടായി. പ്രസ്തുത സംഭവത്തില്‍ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ബോധ്യപ്പെടുന്ന കേസുകളില്‍പോലും ജനങ്ങളെ മന$പൂര്‍വം ബുദ്ധിമുട്ടിക്കുന്ന നയത്തിനെതിരെ സംഘടിതമായി രംഗത്തുവരാന്‍ വിവരാവകാശ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറും നഗരസഭാ അധികൃതരും ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് നിയമ വിരുദ്ധവും ജനവിരുദ്ധവുമായ സമീപനമാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.