‘എന്‍െറ തിരൂര്‍ സുന്ദര നഗരം’ ശുചീകരണ യജ്ഞത്തിന് ആവേശത്തുടക്കം

തിരൂര്‍: തിരൂര്‍ നഗരത്തെ മാലിന്യ വിമുക്തമാക്കുന്നതിന് നഗരസഭ ആവിഷ്കരിച്ച ‘എന്‍െറ തിരൂര്‍ സുന്ദര നഗരം’ പദ്ധതിക്ക് ആവേശകരമായ തുടക്കം. വെള്ളിയാഴ്ച തിരൂര്‍ മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റ് പരിസരം ശുചീകരിച്ചു. വിവിധ ഘട്ടങ്ങളിലായി സാമൂഹിക-സാംസ്കാരിക-സന്നദ്ധ-രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നഗരം ശുചീകരിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. പദ്ധതിയുടെ ഉദ്ഘാടനം നടന്‍ മാമുക്കോയ നിര്‍വഹിച്ചു. നഗരത്തിലെ മാലിന്യത്തിനൊപ്പം മനുഷ്യ മനസ്സിലെ മാലിന്യവും നീക്കം ചെയ്താലേ നാട്ടില്‍ വികസനമുണ്ടാകൂവെന്ന് മാമുക്കോയ അഭിപ്രായപ്പെട്ടു. ശുദ്ധമായ വെള്ളവും വായുവുമാണ് മനുഷ്യന് അടിസ്ഥാനപരമായി ലഭിക്കേണ്ടതെന്നും അതിനായുള്ള തിരൂരിലെ ജനകീയ കൂട്ടായ്മ മാതൃകാപരമാണെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു. നഗരസഭാധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാവ, കൗണ്‍സിലര്‍ ഒ.എം. ഇസ്ഹാക്ക് മുഹമ്മദലി, വ്യാപാരി നേതാക്കളായ പി.എ. ബാവ, പി.പി. അബ്ദുറഹ്മാന്‍, കാസിം വാടിക്കല്‍, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച ശുചീകരണത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കി. റെയില്‍വേ ഭൂമിയിലേക്ക് മലിനജലം പരന്നൊഴുകി റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി വൃത്തികേടാകുന്നത് തടയാന്‍ ഇവിടം ഉയര്‍ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.