പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: പുതുവര്‍ഷത്തോടനുബന്ധിച്ച് ഹോട്ടല്‍ അടപ്പിക്കാനത്തെിയ പൊലീസിനെ കല്ളെറിയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐക്കരപ്പടിക്കടുത്ത സ്വകാര്യ ഹോട്ടലാണ് പൊലീസ് മുന്നറിയിപ്പ് ലംഘിച്ച് രാത്രി പത്തിന് ശേഷം തുറന്നു പ്രവര്‍ത്തിച്ചത്. അടക്കാനത്തെിയ കൊണ്ടോട്ടി എസ്.ഐ ജയനും സംഘത്തിനുമെതിരെ ഹോട്ടലുടമയും ജീവനക്കാരും കല്ളെറിഞ്ഞെന്നാണ് കേസ്. സംഭവത്തില്‍ ഹോട്ടലുടമകളിലൊരാളായ ഐക്കരപ്പടി പുത്തൂപ്പാടം സ്വദേശി ചങ്ങനാശ്ശേരി നൗഷാദിനെയും (35), ജീവനക്കാരായ നാല് ബംഗാള്‍ സ്വദേശികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പൊലീസ് മേധാവികളുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച രാത്രി പത്തിന് കടകള്‍ അടക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍ കടക്കാരെയും അറിയിച്ചിരുന്നു. രാത്രി പതിനൊന്നായിട്ടും ഐക്കരപ്പടിയിലെ ഹോട്ടല്‍ അടക്കാത്തതിനാല്‍ അവിടെയത്തെി അടക്കാനാവശ്യപ്പെട്ടു. ഉടനെ തന്നെ ഭക്ഷണം കഴിക്കുന്ന ഏതാനും പേരോട് വേഗം ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ലൈറ്റ് അണച്ച് ഹോട്ടല്‍ ഷട്ടറിടുകയും ചെയ്തു. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് പട്രോളിങ്ങിനിറങ്ങിയപ്പോള്‍ ഇവിടെ തകൃതിയായ കച്ചവടം നടക്കുന്നതു കണ്ട പൊലീസ് ഇത് പൂട്ടാന്‍ ആവശ്യപ്പെട്ട് ചെന്നപ്പോഴാണ് ഒരു സംഘമാളുകള്‍ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പ്രബേഷന്‍ എസ്.ഐയുടെ കൈപിടിച്ച് തിരിക്കുകയും പൊലീസിനെ തള്ളുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരെയും ഓടിച്ചു. ജീവനക്കാര്‍ മാറി നിന്ന് പൊലീസിനെയും വാഹനത്തെയും കല്ളെറിയുന്നതിനിടെയാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ഹോട്ടലായത് കൊണ്ട് കൃത്യസമയത്ത് അടക്കാന്‍ സാധിച്ചില്ളെന്നും ഒരു പ്രകോപനവുമില്ലാതെ ഭക്ഷണം കഴിക്കുന്നവരടക്കമുള്ളവരെ പൊലീസ് അടിക്കുകയും സാധനങ്ങള്‍ കേടുവരുത്തുകയുമായിരുന്നെന്ന് ഹോട്ടലിന്‍െറ മറ്റൊരു പാര്‍ട്ണര്‍ അസ്ലം മാധ്യമത്തോട് പറഞ്ഞു. എസ്.ഐക്കെതിരെ മേധാവികള്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ നൗഷാദിന്‍െറ സഹോദരനടക്കം ചിലരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.