മലപ്പുറം: ആദ്യമായി അരീക്കോട്ട് വിരുന്നത്തെുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ അഞ്ച് ദിവസമാണ് മേള. അരീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടിലും ഗവ. ഐ.ടി.ഐ റോഡിന് സമീപത്തുമായി 16 വേദികളാണ് ഒരുക്കിയിരിക്കുന്നത്. സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹൈസ്കൂളിലാണ് രചനാ മത്സരങ്ങള്‍. 17 ഉപജില്ലകളില്‍നിന്ന് എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ മുന്നൂറോളം ഇനങ്ങളില്‍ മാറ്റുരക്കും. വിപുലമായ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവ നഗരിയും പരിസരവും പൂര്‍ണമായി സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. എല്ലാ ദിവസവും നാലുനേരം ഭക്ഷണം വിളമ്പാനുള്ള സജ്ജീകരണങ്ങളുമായി. ഇതിനൊരുക്കിയ പന്തലില്‍ 1000 പേര്‍ക്ക് ഒരേസമയം ഇരിക്കാനാകും. ഞായറാഴ്ച രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. അരീക്കോട് എം.ഇ.എ കോളജ് ഗ്രൗണ്ടില്‍ 10ന് ബാന്‍ഡ് മേളത്തോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് മൂന്നിന് ജി.എം.യു.പി സ്കൂളില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാരും അണിനിരക്കും. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും കൊഴുപ്പേകും. ഘോഷയാത്രയുടെ സമാപനത്തോടെ വൈകീട്ട് അഞ്ചിന് ഒന്നാം വേദിയില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള 18 ഉപകമ്മിറ്റികളാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രാദേശിക ജനകീയ കമ്മിറ്റികളും രംഗത്തുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ടി. ഹമീദലി, സി. അബ്ദുല്‍കരീം, ബഷീര്‍ ചിത്രകൂടം, സി.ടി. കുഞ്ഞയമു എന്നിവര്‍ പങ്കെടുത്തു. രജിസ്ട്രേഷന്‍ രാവിലെ 10 മുതല്‍ മലപ്പുറം: ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ രജിസ്ട്രേഷന്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ സ്കൂളിലെ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ എന്നിവരുടെ ഡിക്ളറേഷന്‍, ട്രോഫി കമ്മിറ്റിയില്‍നിന്നുള്ള ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഉപജില്ലാ കണ്‍വീനര്‍മാര്‍ എത്തണമെന്ന് രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അനൂപ് മാത്യു അറിയിച്ചു. ഘോഷയാത്രക്ക് ഒരാള്‍ പൊക്കത്തിലുള്ള കഥകളി രൂപം അരീക്കോട്: 28ാമത് ജില്ലാ സ്കൂള്‍ കലോത്സവ ഘോഷയാത്രക്ക് അരീക്കോട് പുളിക്കല്‍ ജി.എം.യു.പി സ്കൂളില്‍ കഥകളിയുടെ ഒരാള്‍ പൊക്കത്തിലുള്ള പച്ച രൂപം ഒരുങ്ങുന്നു. പാഴ്വസ്തുക്കള്‍ കൊണ്ടാണ് ഇത് രൂപകല്‍പന ചെയ്തത്. വസ്ത്രങ്ങളും കമ്പികളും മാത്രമേ വാങ്ങേണ്ടി വന്നിട്ടുള്ളൂവെന്ന് ദൃശ്യമൊരുക്കുന്ന അധ്യാപകന്‍ പ്രശാന്ത് കൊടിയത്തൂര്‍ പറഞ്ഞു. സഹായികളായി സഹാധ്യാപകരായ ടി. ശശികുമാര്‍, എം.പി. മനോജ്, പി. സുമതി, ഷീജ എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.