പുതുപൊന്നാനി: തുറമുഖ വകുപ്പിന്‍െറ മണല്‍ ഖനനം പുനരാരംഭിക്കുമ്പോള്‍ പൊന്നാനിയിലെ മുഴുവന്‍ മണല്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പാക്കി പ്രശ്നം പരിഹരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയും നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞിയും അറിയിച്ചു. മുടങ്ങികിടക്കുന്ന തുറമുഖ വകുപ്പിന്‍െറ അധീനതയിലുള്ള മണല്‍ ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തുറമുഖ ഡയറക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതുതായി ആരംഭിക്കുന്ന മണല്‍ സംസ്കരണ യൂനിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പുവരുത്തും. മണല്‍ ഖനനത്തിന്‍െറ മുഴുവന്‍ ചുമതലയും നഗരസഭ ഏറ്റെടുക്കും. ഖനനം ചെയ്തെടുക്കുന്ന മണല്‍ പൂര്‍ണമായും ചളിയും ഉപ്പും നീക്കി ശുദ്ധീകരിച്ചതിന് ശേഷം ഓണ്‍ലൈനായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വില്‍പന നടത്തും. വില്‍പനക്ക് തുറമുഖ വകുപ്പ് നേതൃത്വം നല്‍കും. യോഗത്തില്‍ ഇതുസംബന്ധിച്ച് തുറമുഖ വകുപ്പും നഗരസഭയും തെരഞ്ഞെടുക്കപ്പെട്ട സൊസൈറ്റികളും ചര്‍ച്ചകള്‍ നടത്തി തീരുമാനത്തിലത്തെി. മുഴുവന്‍ മണല്‍ തൊഴിലാളികള്‍ക്കും രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്നും ഇവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എയും ചെയര്‍മാനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.