ഇരിമ്പിളിയം: വേനല്‍ ശക്തമായതോടുകൂടി പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ള ക്ഷാമംമൂലം പൊറുതിമുട്ടിയ ഇരിമ്പിളിയം പഞ്ചായത്തിലെ മേച്ചേരി പറമ്പ് നിവാസികള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. സമീപ പ്രദേശത്ത് കൂടി ഒഴുകുന്ന തൂതപ്പുഴയില്‍ ഒഴുക്ക് കുറഞ്ഞിട്ടും പുഴയില്‍ തടയണ നിര്‍മാണം ആരംഭിക്കാത്തത് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10 വാര്‍ഡ് നിവാസികള്‍ തൂതപ്പുഴയെയാണ് കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. തൂതപ്പുഴയില്‍ ആവശ്യത്തിന് വെള്ളമുണ്ടാകുമ്പോള്‍ പ്രദേശത്തുകാരുടെ കിണറ്റിലും വെള്ളം സുലഭമാകും. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഗ്രാമീണ ത്വരിത കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മിച്ചിരിക്കുന്നത് തൂതപ്പുഴയിലാണ്. പുഴയില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത അവസ്ഥ വരുകയാണെങ്കില്‍ ഈ കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ് നിര്‍ത്തിവെക്കേണ്ടിവരും. വേനല്‍ ശക്തമാകുകയും പുഴയിലെ ഒഴുക്ക് കുറയുകയും ചെയ്യുന്നതോടെ പുഴയുടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം സുരക്ഷിതമായി ലഭിക്കുന്നതിന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തൂതപ്പുഴയില്‍ തടയണ നിര്‍മിക്കാറുണ്ടായിരുന്നു. പഞ്ചായത്ത് തന്നെ ഫണ്ട് കണ്ടത്തെിയാണ് ഇത്തരത്തില്‍ തടയണ നിര്‍മിച്ചിരുന്നത്. പുഴയില്‍ തടയണ നിര്‍മിക്കണമെന്നാവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചപ്പോള്‍ നിഷേധത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്ളാസ്റ്റിക് സഞ്ചികളില്‍ മണല്‍ നിറച്ചായിരുന്നു തടയണ നിര്‍മാണം. എന്നാല്‍, പ്ളാസ്റ്റിക് ചാക്കുകളില്‍ മണല്‍നിറച്ച് തടയണ കെട്ടുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. വറ്റിക്കൊണ്ടിരിക്കുന്ന പുഴയില്‍നിന്ന് ജലസേചന പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് നാട്ടുകാരെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നു. തടയണ നിര്‍മിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.