മലപ്പുറം: സംസ്ഥാന ഭരണം അവസാനിക്കാനിരിക്കെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ തിരക്കിട്ട നീക്കം. തലസ്ഥാന നഗരി കേന്ദ്രീകരിച്ച് ഏജന്‍റുമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്നുള്ള സംയുക്ത ഓപറേഷനില്‍ മറിയുന്നത് കോടികള്‍. ബാര്‍ മുതലാളിമാര്‍ പിണങ്ങി നില്‍ക്കെ നിയമസഭ തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടത്തെുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. നിയമ തടസ്സങ്ങള്‍ മൂലം മാസങ്ങളും വര്‍ഷങ്ങളുമായി അനുമതി ലഭിക്കാതിരിക്കുന്ന കെട്ടിടങ്ങള്‍ കണ്ടത്തെി ഉടമകളുമായി ബന്ധപ്പെട്ട് പിന്‍വാതിലിലൂടെ അംഗീകാരം വാങ്ങിക്കൊടുക്കാന്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്. ചീഫ് ടൗണ്‍ പ്ളാനറുടെ ഓഫിസിലെ പല ഉദ്യോഗസ്ഥരും ഇതില്‍ കണ്ണികളാണെന്നും ആരോപണമുണ്ട്. ഏജന്‍റുമാര്‍ മുന്‍കൂര്‍ പണം വാങ്ങുകയും നിയമനടപടി ഭയപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ വഴങ്ങാത്തതിനാല്‍ പണം നഷ്ടപ്പെടുകയും ചെയ്ത കെട്ടിട ഉടമകളുമുണ്ട്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കാന്‍ ചീഫ് ടൗണ്‍ പ്ളാനിങ് ഓഫിസിനെ സമീപിക്കുന്നവര്‍ക്ക് ചില ഉന്നത ഉദ്യോഗസ്ഥര്‍ ഏജന്‍റുമാരെ ചൂണ്ടിക്കാട്ടിക്കൊടുക്കുകയാണത്രെ. പണവും സ്വര്‍ണ നാണയങ്ങളുമൊക്കെയാണ് ഏജന്‍റുമാര്‍ ആവശ്യപ്പെടുന്നത്. പരിശോധനക്കത്തെുന്ന ‘സൈറ്റു’കളില്‍ ഉദ്യോഗസ്ഥരെ ഏജന്‍റുമാര്‍ അനുഗമിക്കുന്നതായും ആക്ഷേപമുണ്ട്. രാഷ്ട്രീയതലത്തിലും ഇടപാടുകള്‍ തകൃതിയാണ്. മുമ്പ് യു.ഡി.എഫ് ഭരണത്തിന്‍െറ അവസാന കാലത്ത് നഗരാസൂത്രണ വകുപ്പ് ഒരു മന്ത്രിയില്‍നിന്ന് മറ്റൊരു മന്ത്രി തട്ടിയെടുത്തത് ഏറെ വിവാദമായിരുന്നു. നിയമം പാലിക്കാതെ ലക്ഷങ്ങളും കോടികളും മുടക്കി കെട്ടിടം പണിത് അംഗീകാരം ലഭിക്കാതെ കുടുങ്ങിയവരാണ് വന്‍ തുകയുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഭൂമിയുടെ വിസ്തൃതിക്കനുസൃതമല്ലാത്ത രീതിയില്‍ നിര്‍മിച്ച ഫ്ളോര്‍ ഏരിയ റേഷ്യോയിലെ (എഫ്.എ.ആര്‍) അപാകതകള്‍, കെട്ടിടത്തിലേക്ക് ആവശ്യമായ വീതിയില്‍ വഴിയില്ലാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് പല വന്‍കിട നിര്‍മാണങ്ങളും നിയമക്കുരിക്കില്‍പെട്ടിരിക്കുന്നത്. മുമ്പ് വളഞ്ഞവഴിയിലൂടെ നേടിയെടുത്ത അനുമതിപ്രകാരം നിര്‍മിച്ച കെട്ടിടങ്ങളില്‍ ചിലതിന് പിന്നീട് ഉദ്യോഗസ്ഥര്‍ അപാകതകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് നമ്പര്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. എല്‍.എസ്.ജി.ഡി വിജിലന്‍സ് വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഇത്തരത്തിലുള്ള ധാരാളം കെട്ടിടങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചും ഏജന്‍റുമാര്‍ വട്ടമിട്ടു പറക്കുന്നുണ്ട്. അതേസമയം, ഇത്തരത്തില്‍ വളഞ്ഞവഴിയിലൂടെ അനുമതി വാങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നിയമനടപടികള്‍ നേരിടേണ്ടി വരുമ്പോള്‍ കെട്ടിട ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതായി പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ക്ക് പരാതിയുണ്ട്. എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗവും ഇത്തരം സമീപനത്തിനെതിരെ സര്‍ക്കാറിനെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് മേലില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവരുടെ ഭാഗം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, വിവിധ ജില്ലകളില്‍ പരാതിയെ തുടര്‍ന്ന് പരിശോധനക്കത്തെുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.