തിരൂരങ്ങാടി: വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍െറ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പൊലീസ് വിവിധ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കും. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നിയമലംഘനം നടത്തുന്നവരെയാണ് പ്രധാനമായും പൊലീസ് ലക്ഷ്യമിടുന്നത്. ഹെല്‍മറ്റ്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നീ കാര്യങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഹെല്‍മറ്റില്ലാതെ പിടിക്കപ്പെടുന്നവരെ അതേ വാഹനത്തില്‍ തുടര്‍യാത്ര നടത്താന്‍ അനുവദിക്കില്ളെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകള്‍ തീര്‍ത്തും ഒഴിവാക്കി ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് തടയും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കും. ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ വാഹനങ്ങളുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുകാരണവശാലും സ്കൂള്‍ കോമ്പൗണ്ടില്‍ പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ അനുവദിക്കരുതെന്ന് സ്റ്റേഷന്‍ പരിധിയിലെ എല്ലാ സ്കൂള്‍ അധികൃതര്‍ക്കും പൊലീസ് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരം വിദ്യാര്‍ഥികളുടെ പേര് ലിസ്റ്റുകള്‍ സ്കൂളുകളില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ പിടിക്കപ്പെടുന്നപക്ഷം വാഹന ആര്‍.സി ഉടമ, കുട്ടിയുടെ രക്ഷിതാവ് എന്നിവരെ എടപ്പാളിലെ വാഹനാപകട നിവാരണ നിര്‍ബന്ധിത ബോധവത്കരണ ക്യാമ്പിലേക്കയക്കും. പ്രതിവര്‍ഷം തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അപകടങ്ങളും അപകട മരണങ്ങളും വര്‍ധിച്ചതും മരണപ്പെട്ടവരില്‍ ഭൂരിഭാഗവും ഹെല്‍മറ്റ് ധരിക്കാത്തവരായിരുന്നു എന്നതാണ് പദ്ധതിക്ക് രൂപം നല്‍കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. പിഴ അടപ്പിക്കുക എന്നതിലപ്പുറം അപകടങ്ങളും മരണങ്ങളും കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ജനപ്രതിനിധികളടക്കം പൊതുസമൂഹം പൂര്‍ണമായും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും തിരൂരങ്ങാടി എസ്.ഐ ജോബിന്‍ ആന്‍റണി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.