മലപ്പുറം: പുതിയ നഗരസഭാ ഭരണസമിതിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായ ആധുനിക അറവുശാല കാരാത്തോട് സ്ഥാപിച്ചേക്കും. ഇതിന് വേണ്ട 50 സെന്‍റ് സ്ഥലം കണ്ടത്തെുന്നതിന് കഴിഞ്ഞ കൗണ്‍സില്‍ യോഗം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയെയും പ്രതിപക്ഷ കക്ഷി നേതാവിനെയും ചുമതലപ്പെടുത്തിയിരുന്നു. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കാരാത്തോട്ടേത് നഗരസഭയുടെ സ്വന്തം ഭൂമിയായതിനാല്‍ ഇവിടെ സ്ഥാപിക്കാനാണ് സാധ്യത കൂടുതല്‍. പടിഞ്ഞാറേമുക്കിലെയും പെരുമ്പറമ്പിലെയും സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ഇത് വില കൊടുത്ത് വാങ്ങല്‍ ഉള്‍പ്പെടെ നടപടികളെടുക്കേണ്ടതുണ്ട്. മൂന്നിടത്താണ് അറവുശാല സ്ഥാപിക്കാവുന്ന തരത്തില്‍ നഗരസഭക്ക് സ്വന്തം സ്ഥലമുള്ളത്. ഇവയിലൊരിടത്തിനാണ് മുന്‍ഗണന. അങ്ങനെ വരുമ്പോള്‍ കാരാത്തോടായിരിക്കും സൗകര്യപ്രദമെന്ന് ഭരണനേതൃത്വം വിലയിരുത്തുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരുകോടി രൂപയോളം വേണ്ടി വരും. 50 ലക്ഷം രണ്ട് വര്‍ഷം മുമ്പ് തന്നെ സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഹാജിയാര്‍പള്ളിയില്‍ മുമ്പ് അറവുശാലയുണ്ടായിരുന്നെങ്കിലും പ്രശ്നംമൂലം പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.